കോൺഗ്രസ് നേതാവും മുൻ എം എൽ എ യുമായ കെ പി കുഞ്ഞിക്കണ്ണൻ(75 ) അന്തരിച്ചു, ഒരു അപകടത്തെ തുടർന്ന് ചികത്സയിൽ ആയിരുന്നു എം എൽ എ , കഴിഞ്ഞ 7 )൦ തീയതി ആയിരുന്നു അദ്ദേഹത്തിനെ ഒരു വാഹനാപകടം ഉണ്ടായത്, ആ അപകടത്തിൽ അദേഹത്തിന്റെ വാരിയെല്ലിന് ഗുരുതരമായ പരിക്കേറ്റിരുന്നു. പരുക്കേറ്റ് ചികിത്സയ്ക്കുശേഷം വീട്ടിൽ വിശ്രമത്തിലായിരുന്ന അദ്ദേഹത്തെ ശ്വാസതടസത്തെത്തുർന്ന് ഈ മാസം 16 നാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആരോഗ്യസ്ഥിതി വഷളായതിനെത്തുടര്‍ന്ന് കഴിഞ്ഞ രണ്ടു ദിവസമായി വെന്‍റിലേറ്ററിലായിരുന്നു.അതിനെ തുടർന്നാണ്അദ്ദേഹത്തിന് മരണം സംഭവിച്ചത്.കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്നു. 1987 ലാണ് കുഞ്ഞിക്കണ്ണന്‍ നിയമസഭയില്‍ ഉദുമ മണ്ഡലത്തെ പ്രതിനിധീകരിച്ചത്.



