സിനിമക്കാരെല്ലാം മോശക്കാരല്ല, നടിനടന്മാരെ അടച്ചാക്ഷേപിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല, നടൻ വിജയരാഘവൻ പറയുന്നു. ഹേമ കമ്മറ്റി പുറത്തുവന്നതോടെ സിനിമയിൽ തിളങ്ങിയ നടിനടന്മാരൊക്കെ വിട്ടുവീഴ്ച്ച ചെയ്യ്തവർ ആണെന്നുള്ള രീതിയിലാണ് എല്ലാവരും, ഇപ്പോൾ മാധ്യമ വാർത്തകൾ വരുന്നതും ആ രീതിയിലാണ്, നടിനടന്മാരെല്ലാം മോശക്കാർ ആണെന്നുള്ള നിലയിൽ, അതൊരിക്കലും അംഗീകരിക്കാൻ കഴിയില്ല.
നടിനടന്മാരെ അടച്ചാക്ഷേപിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നല്ല രീതിയിലാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ സിനിമാ മേഖലയില്‍ മാത്രം നടക്കുന്നതല്ല, ചിത്രീകരണത്തിനിടയില്‍ നടിമാര്‍ക്ക് കൂട്ടിന് ആളെ കൊണ്ടുവരാന്‍ സാധിക്കും. വേറെ ഏത് തൊഴില്‍ മേഖലയില്‍ ഇങ്ങനെയൊരു സൗകര്യമുണ്ട് വിജയ രാഘവൻ പറഞ്ഞു.
ഹേമ കമ്മറ്റി പുറത്തുവന്നതോടെ സിനിമയിലെ ജൂനിയർ ആർട്ടിസ്റ്റ് ഉൾപ്പെടെ നിരവധി ആർട്ടിസ്റ്റുകൾ രംഗത്തു എത്തിയിരുന്നു. നടി നല്കിയ ബലാത്സംഗ കേസില്‍ നടന് സിദ്ദിഖിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യത്തിനായി സിദ്ദിഖ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.



