അൻവർ പത്ത് തവണ ജയിച്ചാലും  സി പി എമ്മിനെ മനസിലാക്കാൻ കഴിയില്ല; പി വി അൻവറിനെതിരെ വിമർശനവുമായി, സി പി എം വയനാട് ജില്ലാസെക്രട്ടറി 

പോലീസിനും, പി വി അൻവറിനുമെതിരെ വിമർശനം ഉന്നയിച്ചു സി പി  എം  വയനാട്‌ ജില്ല സെക്രട്ടറി പി ഗഗാറിൻ. അൻവർ പത്ത് തവണ ജയിച്ചാലും സി പി എമ്മിനെ മനസിലാക്കാൻ കഴിയില്ല. ഗഗാറിൻ പറയുന്നു.…

പോലീസിനും, പി വി അൻവറിനുമെതിരെ വിമർശനം ഉന്നയിച്ചു സി പി  എം  വയനാട്‌ ജില്ല സെക്രട്ടറി പി ഗഗാറിൻ. അൻവർ പത്ത് തവണ ജയിച്ചാലും സി പി എമ്മിനെ മനസിലാക്കാൻ കഴിയില്ല. ഗഗാറിൻ പറയുന്നു. സ്വർണ്ണക്കടത്തുകാരെ പിടിക്കുമ്പോള്‍ അൻവർ എന്തിന് വികാരം കൊള്ളുന്നു? എന്തിനാണ് അൻവർ പൊട്ടിത്തെറിക്കുന്നത്.

മലപ്പുറത്ത് സമീപകാലത്ത് നന്നായി സ്വർണം പിടിച്ചു.കൊണ്ടുവന്ന സ്വർണത്തെക്കുറിച്ച്‌ അടക്കം കൃത്യമായ കണക്ക് അൻവർ പറയുന്നു. സ്വർണ്ണം കടത്തുന്നവരെ പിടിക്കുമ്പോള്‍ അൻവറിന് പൊള്ളുന്നു, അൻവറിനെ പോലെ സ്വര്ണക്കടത്തിനോ, സാമ്പത്തിക ലാഭത്തിനോ വേണ്ടി പൊതുപ്രവർത്തനം നടത്തുന്നവരല്ല  സി പി മ്മുകാർ. അൻവറിന് മാനസിക നില തെറ്റി. അതിന്റെ കാരണം സ്വർണമാണോ എന്ന് സംശയിച്ചാല്‍ ആരെയും കുറ്റപ്പെടുത്താനാകില്ല.

മുഹമ്മദ് റിയാസ് മരുമകൻ ആയതിനാല്‍ അദ്ദേഹത്തെ ആക്രമിക്കുന്നു. ലക്ഷ്യം വെക്കുന്നത് മുഖ്യമന്ത്രിയെ തന്നെയാണ്. എല്ലാ പൊലീസുകാരും സർക്കാർ നയം നടപ്പാക്കുന്നവരല്ലെന്നും കുറ്റപ്പെടുത്തി

Leave a Reply