നെഹ്‌റു ട്രോഫി വള്ളം കളി ഇന്ന്; ജലരാജാവ് ആകുന്നത് ആര് ?

നിരവധി ആരാധകർ കാത്തിരിക്കുന്ന നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്. ഇന്ന് രാവിലെ 11  നെ ചെറുവള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങളോട് വള്ളംകളി മത്സരത്തിന് തുടക്കം കുറിക്കും. രണ്ടു മണിക്കാണ് ഉത്ഘാടന ചടങ്ങ്, ഇതിൽ മന്ത്രിമാർ, എംപി…

നിരവധി ആരാധകർ കാത്തിരിക്കുന്ന നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്. ഇന്ന് രാവിലെ 11  നെ ചെറുവള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങളോട് വള്ളംകളി മത്സരത്തിന് തുടക്കം കുറിക്കും. രണ്ടു മണിക്കാണ് ഉത്ഘാടന ചടങ്ങ്, ഇതിൽ മന്ത്രിമാർ, എംപി മാർ എം  എൽ എ മാർ എന്നിവരും പങ്കെടുക്കും.

ഫൈനൽ മത്സരങ്ങൾ വൈകിട്ട് നാലുമണിയോട് തുടക്കം കുറിക്കും. ആദ്യ നാല് ഹീറ്റ്‌സുകളില്‍ നാലു വീതം വള്ളങ്ങളും അഞ്ചാമത്തെ ഹീറ്റ്‌സില്‍ മൂന്ന് വള്ളങ്ങളുമാണ് മത്സരിക്കുക. ആദ്യമെത്തുന്ന നാലു വള്ളങ്ങളാണ് ഫൈനല്‍ പോരാട്ടത്തിനിറങ്ങുക. ചെറുവള്ളങ്ങൾ ഉൾപ്പെടെ എല്ലാ വിഭാഗങ്ങളിലും ഫിനിഷ് ചെയ്യുന്ന സമയം പരിഗണിച്ചാണ് വിജയികളെ തീരുമാനിക്കുന്നത്. വൈകിട്ട് 5 മണിയോട് മത്സരത്തിന് അന്ത്യം കുറിക്കും.

 

Leave a Reply