മാനസിക പ്രശ്നമുണ്ടെങ്കിൽ ഡോക്ടറെ കാണുക; പക്ഷേ അതൊരു നാണക്കേടാണോ , നടൻ ബാലയുടെ രണ്ടാം ഭാര്യ എലിസബത്ത്

നടൻ ബാലക്കെതിരെ ഗുരുതര ആരോപണങ്ങളുമായാണ് മകൾ അവന്തിക കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. അതിനു ശേഷം മുൻഭാര്യ അമൃത സുരേഷും ബാലക്കെതിരെ നിരവധി ആരോപണങ്ങൾ ഉന്നയിച്ചു. ഇതിനിടെ ബാലയുടെ രണ്ടാമത്തെ ഭാര്യയും ഡോക്ടറുമായ എലിസബത്തിന്റെ ഒരു…

നടൻ ബാലക്കെതിരെ ഗുരുതര ആരോപണങ്ങളുമായാണ് മകൾ അവന്തിക കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. അതിനു ശേഷം മുൻഭാര്യ അമൃത സുരേഷും ബാലക്കെതിരെ നിരവധി ആരോപണങ്ങൾ ഉന്നയിച്ചു. ഇതിനിടെ ബാലയുടെ രണ്ടാമത്തെ ഭാര്യയും ഡോക്ടറുമായ എലിസബത്തിന്റെ ഒരു വീഡിയോ കൂടി വൈറലാവുകയാണ്.ജോലി ചെയ്യുന്ന ആശുപത്രിയുടെ മുന്‍പില്‍ നിന്നുമാണ് പുതിയൊരു വീഡിയോയുമായി എലിസബത്ത് എത്തിയിരിക്കുന്നത്. മെന്റല്‍ ഹെല്‍ത്തിനെ കുറിച്ചാണ് പുതിയ വീഡിയോയില്‍ താരം സംസാരിക്കുന്നത്.

എന്നാൽ വീഡിയോയിലെ കമന്റ്സ് മുഴുവൻ കഴിഞ്ഞ ദിവസമുണ്ടായ അമൃത-ബാല വിഷയത്തെക്കുറിച്ച് തന്നെയാണ്. മകളെ ഇത്തരം ആക്രമണങ്ങളിലേക്ക് വലിച്ചിട്ട ബാലയെ കുറിച്ച് നിങ്ങളും സംസാരിക്കണം. സത്യം നിങ്ങള്‍ക്കും അറിയുന്നതല്ലേ.. മിണ്ടാതിരിക്കരുത്, ബാലയില്‍ നിന്ന് രക്ഷപ്പെട്ടോളൂ, നിങ്ങളുടെ ഹസ്ബന്റിനെക്കുറിച്ച് എന്താ ഒന്നും പറയാത്തത്  എന്നിങ്ങനെയാണ് കമെന്റ്സ്

ആരുമില്ലെന്ന തോന്നലുകളും ഡിപ്രെഷനാണെങ്കില്‍ സൈക്രാട്ടിസ്റ്റിനെ കാണിക്കണം. മറ്റു അസുഖങ്ങള്‍ വരുമ്പോള്‍ നമ്മള്‍ ആശുപത്രിയില്‍ പോകാറുണ്ട്. അതിന് ആര്‍ക്കും കുഴപ്പമില്ല. എന്നാല്‍ മാനസികമായ ബുദ്ധിമുട്ടുകള്‍ ഉണ്ടായാല്‍ നമ്മള്‍ ഡോക്ടറെ കാണിക്കേണ്ടത് അത്യാവശ്യമാണ് എന്നും പക്ഷേ പലരും അതൊരു നാണക്കേട് പോലെയാണ് കാണുന്നത് അങ്ങനെ അല്ല വേണ്ടത്. നമ്മുടെ സന്തോഷത്തിനാണ് പ്രധാന്യം കൊടുക്കേണ്ടത് എന്നുമാണ് എലിസബത്ത് പറയുന്നത്. എലിസബത്ത് നടനും ഭർത്താവുമായ ബാലയെ കുറിച്ചല്ലേ ഇത് പറഞ്ഞത് എന്നാണ് ആളുകൾ ചോദിക്കുന്നത്.

Leave a Reply