ഇസ്രായേലിന്റെ കുറ്റകൃത്യങ്ങൾക്ക് മറുപടിയുണ്ടാകുമെന്ന് ഇറാൻ. അതും അനുയോജ്യമായ സമയത്തു തന്നെ മറുപടി നൽകും. ഇറാൻ സ്ട്രാറ്റജിക് അഫയേഴ്‌സ് ഡെപ്യൂട്ടി പ്രസിഡന്റ് മുഹമദ് ജവാദ് സരിഫ് വ്യക്തമാക്കി. അദ്ദേഹം ഹിസ്ബുള്ള തലവൻ ഹസൻ നസ്‌റുള്ളയുടെ അനുശോചന ചടങ്ങിൽ പങ്കെടുക്കവെ ആണ് ഈ കാര്യം വെളിപ്പെടുത്തിയത്.
ഇസ്രായേൽ ഭരണകൂടത്തിന്റെ കുറ്റകൃത്യങ്ങളോടുള്ള ഇറാന്റെ പ്രതികരണം തക്കസമയത്ത് തന്നെ ലഭിക്കും. അത് ഇറാന്റെ താല്പര്യങ്ങൾക്കനുസരിച്ചു ഉന്നത തലങ്ങളിൽ നിന്നും തീരുമാനിക്കുന്നതിനനുസരിച്ചായിരിക്കും ജാവേദ് സാരിഫ് വ്യക്തമാക്കി. അതുപോലെ ഈ സമയത്തു തന്നെ ലബനാന് പിന്തുണയുമായി ഇറാന്‍ പാര്‍ലമെന്റ് സ്പീക്കർ മുഹമ്മദ് ബഗര്‍ ഗാലിബാനും രംഗത്ത് എത്തി.
ലബനാന്‍ സ്പീക്കര്‍ നബിഹ് ബെറിയെ ഫോണില്‍ വിളിച്ചാണ് അദ്ദേഹം തങ്ങളുടെ പിന്തുണ അറിയിച്ചത്.ലബനൻ ജനത അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ ദിവസം കൂടും തോറും വര്ധിക്കുന്നുണ്ട്. എന്നത്തേയും പോലെ ലബനാന്‍ ജനതക്കൊപ്പം നില്‍ക്കുമെന്നും ഇറാന്‍ സ്പീകർ വ്യക്തമാക്കി.



