ബലാത്സംഗ  പോലെയുള്ള കേസുകൾക്ക് സുപ്രീം കോടതി സ്ത്രീകൾക്ക് ഒപ്പമാണ് നിൽക്കേണ്ടത് , സിദ്ധിഖിന് ജാമ്യം അനുവദിച്ചതിന് മന്ത്രി ബിന്ദു, പ്രതികരണവുമായി ശൈലജയും 

ബലാത്സംഗ  പോലെയുള്ള കേസുകൾക്ക് സുപ്രീം കോടതി സ്ത്രീകൾക്ക് ഒപ്പമാണ് നിൽക്കേണ്ടത്, നടൻ  സിദ്ധിഖിന് മുൻ‌കൂർ ജാമ്യം   അനുവദിച്ചതിൽ     സുപ്രീം കോടതിയുടെ വിധിക്കെതിരെ മന്ത്രി ബിന്ദു. പരമോന്നത നീതിപീഠമാണ് സുപ്രീംകോടതി. കുറ്റം ചെയ്തതിന് തെളിവുണ്ടെങ്കിൽ…

ബലാത്സംഗ  പോലെയുള്ള കേസുകൾക്ക് സുപ്രീം കോടതി സ്ത്രീകൾക്ക് ഒപ്പമാണ് നിൽക്കേണ്ടത്, നടൻ  സിദ്ധിഖിന് മുൻ‌കൂർ ജാമ്യം   അനുവദിച്ചതിൽ     സുപ്രീം കോടതിയുടെ വിധിക്കെതിരെ മന്ത്രി ബിന്ദു. പരമോന്നത നീതിപീഠമാണ് സുപ്രീംകോടതി. കുറ്റം ചെയ്തതിന് തെളിവുണ്ടെങ്കിൽ ഒരു മുൻകൂർ ജാമ്യത്തിലും കാര്യമില്ല. സിദ്ദിഖ് ഒളിവിൽ പോയതുകൊണ്ടാണ് കേരളാ പൊലീസിന് പിടിക്കാൻ കഴിയാതെ പോയത് മന്ത്രി ചൂണ്ടിക്കാട്ടി.

അതുപോലെ ജാമ്യം എല്ലാ കാലത്തേക്കും അല്ലല്ലോ മന്ത്രി ആർ. ബിന്ദു കൂട്ടിച്ചേർത്തു. സിദ്ദിഖിന്റെ അറസ്റ്റ് തടഞ്ഞ് ഇടക്കാല ജാമ്യം അനുവദിച്ച നടപടിയിൽ പ്രതികരിച്ച് കെ. കെ ശൈലജയും രംഗത്തെത്തി. വിധി സർക്കാരിന് എതിരല്ലെന്നും കോടതി വിധിയെ മുൻകൂട്ടി കാണാനാകില്ലെന്നുമാണ് ശൈലജ വിഷയത്തിൽ പ്രതികരിച്ചത്. പൊലീസ് സിദ്ദിഖിനെ സംരക്ഷിക്കുന്ന നടപടി സ്വീകരിച്ചിട്ടില്ല. സിദ്ദിഖിനെ സംരക്ഷിക്കുന്നുവെങ്കിൽ കോടതിയിൽ സർക്കാർ എതിർ വാദം ഉന്നയിക്കുമായിരുന്നില്ല. ഹേമ കമ്മറ്റി നിയോഗിച്ചതിൽ സർക്കാരിനെ അഭിനന്ദിക്കണമെന്നും ശൈലജ ചൂണ്ടിക്കാട്ടി.

Leave a Reply