മുഖ്യ മന്ത്രിക്ക് അഭിമുഖം കൊടുക്കാൻ പി ആർ ഏജൻസിയുടെ ആവശ്യമില്ല;  വിവാദങ്ങളിൽ മന്ത്രിക്ക് പ്രതിരോധം തീർത്ത് , മുഹമ്മദ് റിയാസ് 

മുഖ്യ മന്ത്രിപിണറായി വിജയന്റെ  അഭിമുഖമായി ബന്ധപ്പെട്ട്   ഉയർന്ന വിവാദങ്ങളിൽ മന്ത്രിക്ക് പ്രതിരോധം തീർത്ത് മുഹമ്മദ് റിയാസ്. മന്ത്രിക്ക്  അഭിമുഖം കൊടുക്കാൻ പി ആർ ഏജൻസിയിടെ ആവശ്യമില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വിഷയത്തിൽ ഉയർന്ന…

മുഖ്യ മന്ത്രിപിണറായി വിജയന്റെ  അഭിമുഖമായി ബന്ധപ്പെട്ട്   ഉയർന്ന വിവാദങ്ങളിൽ മന്ത്രിക്ക് പ്രതിരോധം തീർത്ത് മുഹമ്മദ് റിയാസ്. മന്ത്രിക്ക്  അഭിമുഖം കൊടുക്കാൻ പി ആർ ഏജൻസിയിടെ ആവശ്യമില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വിഷയത്തിൽ ഉയർന്ന വിമർശനങ്ങളിൽ മാധ്യമങ്ങളെ അധിക്ഷേപിച്ച റിയാസ് മുഖ്യമന്ത്രിയെ പിന്തുണച്ചാണ് സംസാരിച്ചത്.

എന്നാൽ  ദി ഹിന്ദു വിനെതിരെ നിയമ നടപടി എടുക്കുമോ? എന്ന ചോദ്യത്തിന് റിയാസ് മറുപടി പറഞ്ഞില്ല. ഇതിനെ കുറിച്ച് മന്ത്രിക്ക് പറയാൻ ഒരു ഇടനിലക്കാരന്റെ ആവശ്യമില്ല. ഇനിയും മാധ്യമങ്ങൾ എന്ത്  പ്രചാരണം നടത്തിയാലും ഇടതുപക്ഷ രാഷ്ട്രീയം പറയും. കൂടുതൽ പ്രതികരണം മുഖ്യമന്ത്രിയും ഓഫീസും നടത്തുമെന്നും റിയാസ് പറഞ്ഞു.

എന്നാൽ ദ ഹിന്ദു പത്രത്തിലെ വിവാദ അഭിമുഖത്തിൽ  പി ആർ ഏജൻസി സഹായത്താൽ  ഇനിയും പ്രതികരിക്കാതെ നിൽക്കുകയാണ് മന്ത്രിയും, മന്ത്രിയുടെ ഓഫീസും. ഏജൻസിയെ തള്ളിപ്പറയാത്ത മുഖ്യമന്ത്രിയുടെ നിലപാട് ഏജൻസിയുമായുള്ള ബന്ധത്തിൻ്റെ തെളിവാണെന്ന വാദവും ശക്തമാകുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള ചിലർക്ക് ഏജൻസിയുമായി ബന്ധമുണ്ടെന്ന വിവരമുണ്ട്. ഏജൻസിയെ തള്ളിപ്പറഞ്ഞാൽ മുഖ്യമന്ത്രിയുടെ അറിവില്ലാത്ത കാര്യങ്ങൾ അഭിമുഖത്തിൽ ചേർത്തത് ഗുരുതരകുറ്റമാണ് എന്നുമാണ് പറയുന്നത്.

Leave a Reply