ഇന്നലെ വരെ മലയാളികളുടെ മനസിൽ ഇപ്പോളും തെളിഞ്ഞ കുറച്ചു മുഖങ്ങൾ ഉണ്ടായിരുന്നു. അർജുൻ, മനാഫ്, ഈശ്വർ മാൽപെ, ജിതിൻ എന്നിവർ, എന്നാൽ ഇപ്പോൾ അവർക്ക് അർജുൻ ഹിന്ദു വെന്നും, മനാഫ് സുഡാപ്പിയെന്നും , ജിതിൻ സംഘിയെന്നുമുളള വേര്തിരിവികൾ ആണ് വന്നുചേർന്നിരിക്കുന്നതെന്ന് പറയുകയാണ് മാധ്യമപ്രവർത്തക അഞ്ചു പാർവതി പ്രഭീഷ് പറയുന്നത്. മനാഫിനും മാൽപ്പെക്കും നേരെയുള്ള അർജുന്റെ കുടുംബത്തിന്റെ വെളിപ്പെടുത്തലിന്റെ പിന്നാലെയാണ് ഇങ്ങനെയൊരു പ്രതികരണം അഞ്ചു നടത്തുന്നത്.
നന്ദികേട് അത് കാട്ടുന്നവർ ആരായാലും മനുഷ്യർ അല്ല. ഇന്നലെ വരെ അത് മലയാളികൾ ഒന്നടങ്കം ഏറ്റെടുത്ത ഒരു ദുരന്തമായിരുന്നു . നമുക്ക് മുന്നിൽ ഉണ്ടായിരുന്നത് അർജ്ജുൻ, ജിതിൻ, മനാഫ്, മാൽപേ എന്നീ പേരുകൾ. അവരെ മനുഷ്യരായി മാത്രം കണ്ടു സ്നേഹിച്ച കുറേ ആളുകൾ, ഇപ്പോൾ രൂപം മാറി ഹിന്ദു അർജ്ജുൻ, സംഘി ജിതിൻ, സുഡാപ്പി മനാഫ് എന്ന വേർതിരിവുകൾ.
ഈ കുടുംബം വാർത്താസമ്മേളനത്തിൽ ഇന്ത്യൻ സൈന്യത്തെ കുറ്റപ്പെടുത്തി എന്തൊക്കെയോ സംസാരിച്ചു. ഒരു ലോജിക്കും ഇല്ലാത്ത കുറെ കാര്യങ്ങൾ. അന്ന് ഇവർക്കെതിരെ പടവാൾ എടുത്ത സൗഹൃദങ്ങൾ ഒരുപാട് പേരുണ്ട് . ഇന്ന് അതേ കുടുംബം മനാഫിനെയും മാൽപേയെയും കുറ്റപ്പെടുത്തി സംസാരിക്കുന്നു. അന്ന് ആ കുടുംബത്തെ കുറ്റപ്പെടുത്തിയവർക്ക് ഇപ്പോൾ ആ കുടുംബം പറയുന്നത് വേദ വാക്യമായി എടുക്കുന്നു,ഇക്കണ്ട മാധ്യമങ്ങളും യൂ ട്യൂബ് ചാനലുകളും ആ ദുരന്തം ലൈവ് ആയി നിറുത്തിയത് കൊണ്ട് മാത്രം അർജ്ജുനെ കണ്ടെത്തി, അല്ലെങ്കിൽ കർണ്ണാടക സർക്കാർ അതിന് മുതിർന്നു എന്ന സത്യം ആരും മറക്കരുത്. ചിത കെട്ടടങ്ങിയതും തുടങ്ങി… സത്യത്തിൽ ആർക്കും അർജ്ജുനെ വേണ്ട, നഷ്ടം ആ പൊടി കുഞ്ഞിന് മാത്രം ആണെന്ന് തോന്നുന്നു.



