സ്വർണ്ണ കടത്തു കേസുകളിലെ പ്രതികളിൽ ഏറെയും മുസ്ലിംങ്ങളാണ് എന്ന വിവാദ പ്രസ്താവനയിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കെ ടി ജലീലിനെതിരെ മലപ്പുറം എസ് പി ക്ക് യൂത്ത് ലീഗ് നേതാവ് യു എ റസാക്കാണ് പരാതി നൽകി. ജലീലിന്റെ പ്രസ്താവന ഒരു നാടിനെയും, സമുദായത്തെയും അപകീർത്തിപ്പെടുത്തുന്ന എന്ന രീതിയിലാണ് പരാതി കൊടുത്തിരിക്കുന്നത്.
കൂടാതെ മത സപർദ്ധയുണ്ടാക്കി കലാപം ഉണ്ടാക്കലാണ് ജലീലിന്റെ ലക്ഷ്യമെന്നുംറസാക്ക് പരാതിയിൽ ആരോപിക്കുന്നു. സ്വർണ്ണക്കടത്തിലെ പ്രതികളിൽ ഭുരിഭാഗവും മുസ്ലിംങ്ങളെന്നും, ഹജ്ജിന് പോയ മതപണ്ഡിതൻ തിരികെ വരുമ്പോൾ സ്വർണ്ണം കടത്തിയെന്നുമുളള കെടി ജലീൽ എംഎൽഎയുടെ പരാമർശമാണ് ഇപ്പോൾ ഇങ്ങനൊരു വിവാദത്തിന് വഴി തെളിയിച്ചത്.
ഫേസ് ബൂക്കിലുടെ നടത്തിയ പ്രസ്താവന വിവാദമായതോടെ വിശദീകരിക്കുമ്പോഴാണ് ജലീൽ കുറെ കൂടി കടന്ന് മതപണ്ഡിതരെ കൂടി ആരോപണത്തിന്റെ പരിധിയിൽ കൊണ്ടു വന്നത്. തെറ്റു ചെയ്യുന്നത് ഏത് സമുദായക്കാരായാലും അതിനെതിരെ ശക്തമായ എതിർപ്പുയരേണ്ടത് ബന്ധപ്പെട്ട മതവിഭാഗങ്ങളിൽ നിന്നാണെന്നും കെ ടി ജലീൽ വിശദീകരിക്കുന്നു. ജലീലിനെതിരെ പ്രതിപക്ഷ സംഘടനാ നേതാക്കളും മതസംഘടനാ ഭാരവാഹികളും രൂക്ഷമായാണ് പ്രതികരിച്ചത്.



