നിയമ സഭയിൽ മുഖ്യ മന്ത്രി- പ്രതിപക്ഷ നേതാവ് ഏറ്റുമുട്ടൽ നടക്കുന്നു. വി ഡി സതീശനെ കാപട്യത്തിന്റെ മുഖമെന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ , താൻ സതീശൻ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ മുഖ്യ മന്ത്രിയോട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറയുന്നു, എന്റെ ഗുണ നിലവാരം താങ്കൾ അളക്കാൻ വരേണ്ട എന്നും, അങ്ങയെ പോലൊരു അഴിമതിക്കാരൻ ആകല്ലേ എന്നാണ് എന്റെ ദിവസവുമുള്ള പ്രാർത്ഥന എന്നും പ്രതിപക്ഷ നേതാവ്.
എൻ്റെ നിലവാരം അളക്കാൻ മുഖ്യമന്ത്രി വരേണ്ടെന്നുള്ള പ്രതിപക്ഷനേതാവിന്റെ മറുപടി ഭരണപക്ഷത്തെ പ്രകോപിപ്പിച്ചു. മുഖ്യ മന്ത്രി അഴിമതിക്കാരൻ ആണെന്ന് പറഞ്ഞാൽ സമൂഹം വിശ്വസിക്കില്ല. അപവാദ പ്രചാരണങ്ങളിലൂടെ തകർത്തു കളയാമെന്ന് വിചാരിക്കരുത് എന്നും പിണറായി വിജയൻ പറഞ്ഞു.
നിലവാരമില്ലാത്ത രീതിയിലാണ് സ്പീക്കർക്കെതിരെ പ്രതിപക്ഷ നേതാവ് സംസാരിച്ചത്. നേരത്തെയും പ്രതിപക്ഷ നേതാവ് ഇത്തരത്തിൽ നിലപാട് സ്വീകരിച്ചിട്ടുണ്ട്. എല്ലാ പരിധിയും ലംഘിച്ചു ഇപ്പോൾ, പ്രതിപക്ഷത്തിന്റെ കാപട്യം സമൂഹം കാണുന്നുണ്ട്. ബോധപൂർവ്വം തെറ്റിദ്ധാരണ ഉണ്ടാക്കാനുള്ള നീക്കമാണ് പ്രതിപക്ഷം ഉണ്ടാകുന്നതെന്നും മുഖ്യമന്ത്രി ആഞ്ഞടിച്ചു.
എന്നാൽ മുഖ്യമന്ത്രി സ്വയം കണ്ണാടിയിൽ നോക്കിയാൽ മതിയെന്നായിരുന്നു വി ഡി സതീശന്റെ മറുപടി, എന്നാൽ മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗത്തിനിടെ വിഡി സതീശന്റെ മൈക്ക് സ്പീക്കർ ഓഫ് ചെയ്തതും പ്രസംഗം കട്ട് ചെയ്ത സഭ ടിവിയുടെ നടപടിയും പ്രതിപക്ഷത്തെ ചൊടിപ്പിച്ചു. ഇതോടെ ചോദ്യങ്ങള്‍ ചോദിക്കാതെ പ്രതിപക്ഷം തുടര്‍ന്ന് ചോദ്യോത്തരവേള ബഹിഷ്‌കരിക്കാനും തീരുമാനിച്ചു.



