ലബനനിൽ വീണ്ടു ഇസ്രയേൽ വ്യോമാക്രമണം നടത്തി. സെൻട്രൽ ബെയ്റൂട്ടിൽ ഹിസ്ബുള്ളയെ ലക്ഷ്യ൦ വെച്ചുകൊണ്ടുള്ള ഈ ആക്രമണത്തിൽ 22 പേര് കൊല്ലപ്പെടുകയും 117 പേർക്ക് പരിക്കേൽക്കുകയും ചെയ്യ്തു. അതേസമയം ഗാസയിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം അറിയിച്ചു.
ഇന്ത്യൻ മഹാസമുദ്രത്തിലും, ചെങ്കടലിലും രണ്ടു കപ്പലുകൾക്ക് നേരെ ആക്രമണം ഉണ്ടായി.ഈ ആക്രമണ കാര്യം ഹൂതി സൈനിക വക്താവ് യഹ്യ സാരി പറഞ്ഞു. അതുപോലെ കഴിഞ്ഞ ദിവസം ഗാസയിൽ അഭയാർഥികൾ താമസിക്കുന്ന സ്കൂളിനു നേരെ ഇസ്രയേൽ ആക്രമണം നടത്തിയിരുന്നു ,ഇസ്രയേൽ സേന നടത്തിയഈ വ്യോമാക്രമണത്തിൽ 28 പേർ കൊല്ലപ്പെട്ടിരുന്നു.
ഇതിൽ 50 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഗാസയിൽ അഭയാർഥികൾ താമസിക്കുന്ന റുഫൈദ സ്കൂളിനു നേരെയാണ് ഇങ്ങനൊരു ആക്രമണമുണ്ടായത്. മരണസംഖ്യ ഇനിയും ഉയരുമെന്നും ആശുപത്രി അധികൃതർ പറഞ്ഞു.



