ശബരി മലയിൽ സ്പോട്ട് ബുക്കിംഗ് ഒഴിവാക്കിയതിൽ മന്ത്രി വി എൻ വാസവനേയും ,സർക്കാരിനെയും വിമർശിച്ചു സി പി ഐ മുഖപത്രം ജനയുഗം. ശബരിമല ദർശനത്തിന് സ്പോട്ട് ബുക്കിംഗ് അനുവദിക്കണമെന്നും , ഈ വിഷയത്തിൽ ഒരിക്കൽ കൈ പൊള്ളിയിട്ടും പഠിച്ചില്ല എന്നുള്ള വിമർശനമാണ് ജനയുഗത്തിലെ ലേഖനത്തിൽ കാണിക്കുന്നത്.
ദുശാഠ്യങ്ങൾ ശത്രു വർഗ്ഗത്തിന് ആയുധം ആക്കരുത്. സെൻസിറ്റീവ് ആയ വിഷയങ്ങളിലെ കടുംപിടുത്തം ആപത്തിൽ കൊണ്ടുചാടിക്കുമെന്ന് ജനയുഗത്തിൽ മുന്നറിയിപ്പ് നൽകുന്നു, എന്നാൽ ശബരിമലയിലെ സ്പോട്ട് ബുക്കിംഗ് നിർത്തലാക്കിയ തീരുമാനത്തിൽ ആണ് ജനയുഗത്തിലെ ഈ വിമർശനവും എത്തുന്നത്. കൂടാതെ ഈ ലേഖനത്തിൽ ദേവസ്വം മന്ത്രി വാസവനെ ശബരിമല വിഷയം എങ്കിലും ഒരു ഓർമ്മ വേണ്ടേ എന്നാണ് എഴുതിയിരിക്കുന്നത്., എന്നാൽ ശബരിമലയിലെ ഈ വിഷയത്തിന്റെ പേരിൽ ഇന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ചേരും.
സ്പോട്ട് ബുക്കിങ് പൂർണമായി ഒഴിവാക്കിയാൽ രാഷ്ട്രീയമായി തിരിച്ചടി ഉണ്ടാകുമെന്ന ഇടതുമുന്നണിയിലെ വിലയിരുത്തൽ. ഇതിന്റെ ഒരു പ്രതിഫലമാണ് ജനയുഗത്തിലെ ഇങ്ങനൊരു ലേഖനവും.
അതേസമയം കഴിഞ്ഞ ദിവസം സി പി ഐ എം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് കൂടി വേണമെന്നും, ഈ വിഷയത്തിൽ ബിജെപി രാഷ്ട്രീയ മുതലെടുക്കാനുള്ള അവസരം ഒരുക്കരുതെന്നും പറഞിരുന്നു.



