ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാരുമായി അടുത്ത ബന്ധമുണ്ടെന്ന് ഇന്ത്യ ഭീകരവാദിയായി പ്രഖ്യാപിച്ച ഖാലിസ്ഥാന്‍ വിഘടനവാദി നേതാവ് ഗുര്‍പത്വന്ത് സിംഗ് പന്നൂന്‍ പറയുന്നു. ഇന്ത്യന്‍ ഹൈ കമ്മീഷണറുടെ നേതൃത്വത്തില്‍ നടന്ന ചാര പ്രവര്‍ത്തനങ്ങള്‍ താന്‍ ട്രൂഡോയെ അറിയിച്ചുവെന്നും കൂടാതെ ട്രൂഡോയുടെ പ്രസ്താവന നീതിയെയും സുരക്ഷയെയും പിന്തുണയ്ക്കുന്നുവെന്നും പന്നൂൻ പറയുന്നു.
കഴിഞ്ഞമൂന്ന് വര്‍ഷമായി കാനഡ പ്രധാനമന്ത്രിയുടെ ഓഫീസുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നാണ് പന്നൂൻ വെളിപ്പെടുത്തുന്നത്. നരേന്ദ്ര മോദി സര്‍ക്കാരിനെയും ഇന്ത്യന്‍ നീതി ന്യായ വ്യവസ്ഥയെയും ഇയാള്‍ വിമര്‍ശിച്ചു. ഒരു അഭിമുഖത്തിലാണ് പന്നൂൻ ഈ കാര്യങ്ങൾ വെളിപ്പെടുത്തിയത് , അതേസമയം ഖലിസ്ഥാനി ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ പേരിലാണ് പന്നൂനിന്റെ സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസ് രാജ്യത്ത് നിരോധിച്ചത്.



