കഴിഞ്ഞ ദിവസം കോൺഗ്രസിനോട് ഇടഞ്ഞ ഡോ. പി സരിന്റെ അപ്രതീക്ഷിതമായാ നീക്കത്തിൽ പ്രതികരിച്ച്കൊണ്ട് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. പി . സരിൻ പോകരുത് എന്നാണ് ഞങ്ങളുടെ വലിയ ആഗ്രഹം. ആ കാര്യം സരിനെ ഞങ്ങൾ അറിയിച്ചിട്ടുണ്ട്. എന്നാൽ ആരെയും പിടിച്ചു കെട്ടി നിർത്താൻ പറ്റിലല്ലോ, പോകുന്നവർ പോകട്ടെ സുധാകരൻ പറഞ്ഞു. സരിൻ്റെ കാര്യം അദ്ദേഹമാണ് തീരുമാനിക്കുന്നത് സുധാകരൻ പറയുന്നു.
വിട്ടുപോകുന്ന ആൾക്കെതിരെ നടപടി എടുത്തിട്ടും കാര്യമില്ലല്ലോ. പാർട്ടിതലത്തിൽ ചർച്ചചെയ്ത് തീരുമാനമെടുക്കും. സുധീർ ആടി ഉലഞ്ഞ് നിൽക്കുന്ന ആളാണ്. സുധീറിൽ ഞങ്ങൾക്ക്ഒരു പ്രതീക്ഷയുമില്ല കെ സുധാകരൻ പറഞ്ഞു. ഇതുപോലുള്ള ആളുകൾ കോൺഗ്രസിനെ പോലുള്ള പാർട്ടിയിൽ ഉണ്ടാകും. കോൺഗ്രസിനോട് ആഭിമുഖ്യം ഉണ്ടെങ്കിൽ കോൺഗ്രസിൽ തന്നെ നിൽക്കുക കെ സുധാകരൻ പറയുന്നു.



