സരിൻ കുറച്ചുംകൂടി പക്വത കാണിക്കണം; സ്ഥാനാർത്ഥിയാകാൻ ആഗ്രഹിക്കുന്നതിൽ തെറ്റില്ല , കെ സി വേണുഗോപാൽ 

പി സരിൻ കുറച്ചുംകൂടി പക്വത കാണിക്കമായിരുന്നു കുറ്റപെടുത്തികൊണ്ടു എഐസിസി ജനറൽ സെക്രട്ടറി  കെ സി വേണുഗോപാൽ. തെരെഞ്ഞെടുപ്പിൽ ഒരാളെ മാത്രമേ സ്ഥാനാർത്ഥിയാക്കാൻ കഴിയുകയുള്ളൂ. സ്ഥാനാർത്ഥിയാകാൻ ആഗ്രഹിക്കുന്നതിൽ തെറ്റില്ല, പാർട്ടിയിൽ നില്ക്കാൻ കുറച്ചു പക്വത ആകാമായിരുന്നു…

പി സരിൻ കുറച്ചുംകൂടി പക്വത കാണിക്കമായിരുന്നു കുറ്റപെടുത്തികൊണ്ടു എഐസിസി ജനറൽ സെക്രട്ടറി  കെ സി വേണുഗോപാൽ. തെരെഞ്ഞെടുപ്പിൽ ഒരാളെ മാത്രമേ സ്ഥാനാർത്ഥിയാക്കാൻ കഴിയുകയുള്ളൂ. സ്ഥാനാർത്ഥിയാകാൻ ആഗ്രഹിക്കുന്നതിൽ തെറ്റില്ല, പാർട്ടിയിൽ നില്ക്കാൻ കുറച്ചു പക്വത ആകാമായിരുന്നു കെ സി വേണുഗോപാൽ.

സരിൻ പാർട്ടിയെ അധിക്ഷേപിക്കാൻ പാടില്ലായിരുന്നു, ഈ തിരഞ്ഞെടുപ്പിനെ വളരെ ഗൗരവത്തോടെയാണ് നേരിടുന്നത്. മൂന്ന് ഉപതിരഞ്ഞെടുപ്പുകളിലും കോൺഗ്രസ് നല്ല ഭൂരിപക്ഷത്തോടെ ജയിക്കും.തീരുമാനങ്ങൾ എടുത്തിരിക്കുന്നത് ഒരു വ്യക്തി മാത്രമല്ല മറിച്ച് എല്ലാ ആളുകളും കൂടി ആലോചിച്ചിട്ടാണ്. ഞങ്ങളുടെ പാർട്ടിയിൽ നടക്കുന്നത് ചെറിയ ചെറിയ  പ്രശ്നങ്ങളാണ്.ഞങ്ങൾ  ആത്മവിശ്വാസത്തോടെയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത് കെ സി വേണുഗോപാൽ പറയുന്നു.

Leave a Reply