പാലാക്കാട് കെ സുരേന്ദ്രൻ സ്ഥാനാർഥി ആയേക്കും; ബി ജെ പി യുടെ ലക്‌ഷ്യം വിജയം മാത്രം 

ട്വിസ്റ്റുകൾ ആണ് പാലക്കാട് സംഭവിക്കുന്നത്, നിയമ സഭ തെരെഞ്ഞെടുപ്പിൽ പാലക്കാട് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ തന്നെ സ്ഥാനാര്‍ഥിയാക്കാനുള്ള സാധ്യതയാണ് ഇപ്പോള്‍ തെളിയുന്നത്. ഇപ്പോള്‍ ബി.ജെ.പിയാണ് പാലക്കാട് വലിയ ട്വിസ്റ്റുകളിലേക്ക് നീങ്ങുന്നത്. എന്നാൽ…

ട്വിസ്റ്റുകൾ ആണ് പാലക്കാട് സംഭവിക്കുന്നത്, നിയമ സഭ തെരെഞ്ഞെടുപ്പിൽ പാലക്കാട് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ തന്നെ സ്ഥാനാര്‍ഥിയാക്കാനുള്ള സാധ്യതയാണ് ഇപ്പോള്‍ തെളിയുന്നത്. ഇപ്പോള്‍ ബി.ജെ.പിയാണ് പാലക്കാട് വലിയ ട്വിസ്റ്റുകളിലേക്ക് നീങ്ങുന്നത്. എന്നാൽ സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാറിന്റെയും ശോഭ സുരേന്ദ്രന്റെയും പേരുകള്‍ അവിടെ സജീവമായി തന്നെയുണ്ടെങ്കിലും നിലവില്‍ സുരേന്ദ്രന്റെ പേരിനാണ് മുൻതൂക്കം നൽകുന്നത്.

ബിജെപിയുടെ രീതി അനുസരിച്ച് പാര്‍ലമെന്ററി ബോര്‍ഡാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുക. ഇത്തവണ നേരത്തെ തന്നെ സ്ഥാനാര്‍ഥി നിര്‍ണയം വേണമെന്ന് സംസ്ഥാന നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.ബി ജെ പി യുടെ ലക്‌ഷ്യം തന്നെ വിജയ൦ ഉറപ്പിക്കുക എന്നത് തന്നെ. ആദ്യം സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാറിന്റെ പേരിനായിരുന്നു തുടക്കത്തില്‍ മുന്‍തൂക്കമുണ്ടായിരുന്നത്.

എന്നാല്‍ നഗരത്തില്‍ പാര്‍ട്ടിയുമായി ഇടഞ്ഞുനില്‍ക്കുന്ന ചില സമുദായങ്ങളെ അനുനയിപ്പിക്കാന്‍ പൊതുസമ്മതനായ സ്ഥാനാര്‍ഥി വേണമെന്ന ആവശ്യം ശക്തമാണ്. ഇതാണ് കെ സുരേന്ദ്രനിലേക്ക് എത്താനുള്ള കാരണവും.

Leave a Reply