ഖാലിസ്ഥാൻ തീവ്രവാദി നേതാവിന്റെ കൊലപാതകത്തിൽ ഇന്ത്യക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ മലക്കം മറിഞ്ഞു ; ജസ്റ്റിൻ ട്രൂഡോ 

ഖാലിസ്ഥാൻ തീവ്രവാദി നേതാവ്  ഹര്‍ദീപ് സിങ് നിജ്ജറിന്റെ   കൊലപാതകത്തിൽ ഇന്ത്യക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ മലക്കം മറിഞ്ഞു കനേഡിയൻ പ്രധാന മന്ത്രി  ജസ്റ്റിൻ ട്രൂഡോ. ഇന്ത്യക്കെതിരെയുള്ള ശക്തമായ തെളിവുകൾ ഒന്നും തന്നെയില്ല എന്ന് ട്രൂഡോ പറഞ്ഞു.…

ഖാലിസ്ഥാൻ തീവ്രവാദി നേതാവ്  ഹര്‍ദീപ് സിങ് നിജ്ജറിന്റെ   കൊലപാതകത്തിൽ ഇന്ത്യക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ മലക്കം മറിഞ്ഞു കനേഡിയൻ പ്രധാന മന്ത്രി  ജസ്റ്റിൻ ട്രൂഡോ. ഇന്ത്യക്കെതിരെയുള്ള ശക്തമായ തെളിവുകൾ ഒന്നും തന്നെയില്ല എന്ന് ട്രൂഡോ പറഞ്ഞു. ബുധനാഴ്ച്ച നടന്ന അന്വേഷണത്തിലാണ് താൻ വിവരം അറിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം  ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നിജ്ജറിന്റെ കൊലയ്ക്ക് പിന്നില്‍ ഇന്ത്യയാണെന്ന ആരോപണം ഉന്നയിച്ചത്. എന്നാൽ  ഇന്ത്യയുടെ പങ്കിനെക്കുറിച്ച്  കനേഡിയന്‍ അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഇന്ത്യ തെളിവ് കൈമാറാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആ ഘട്ടത്തില്‍ കൃത്യമായ തെളിവ് ഇല്ലായിരുന്നുവെന്നാണ് പ്രധാനമന്ത്രി ട്രൂഡോ പറഞ്ഞത്. ഫോറിന്‍ ഇന്റര്‍ഫിയറന്‍സ് കമ്മിഷന് മുമ്പകെയാണ് ട്രൂഡോ ഇക്കാര്യം അറിയിച്ചത്.

Leave a Reply