നവീൻ ബാബുവിന്റെ മരണത്തിൽ പി  പി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് ; കെ സുരേന്ദ്രൻ 

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിന് കരണക്കാരിയായ  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേസന്വേഷണം ആട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് ഉറപ്പാണെന്ന് സുരേന്ദ്രൻ  പറഞ്ഞു. സിപിഎം നേതൃത്വം…

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിന് കരണക്കാരിയായ  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേസന്വേഷണം ആട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് ഉറപ്പാണെന്ന് സുരേന്ദ്രൻ  പറഞ്ഞു. സിപിഎം നേതൃത്വം നവീന്‍ ബാബുവിനെ അപകീര്‍ത്തിപ്പെടുത്താനും ദിവ്യയ്ക്ക് സംരക്ഷണ കവചം ഒരുക്കാനും ശ്രമിക്കുകയാണ് സർക്കാർ ,ഈ സാഹചര്യത്തില്‍ സിറ്റിംഗ് ജഡ്ജി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കണം എന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

പി പി ദിവ്യയുടെ പേരില്‍ കേസെടുക്കാനുള്ള തീരുമാനം ജനങ്ങളുടെ കണ്ണില്‍ പൊടിയിടുക എന്നുള്ളതാണ് . ദിവ്യയെ സംരക്ഷിക്കാനുള്ള സിപിഎമ്മിന്റെ നീക്കത്തിലൂടെ അന്വേഷണത്തിലുള്ള ജനങ്ങളുടെ വിശ്വാസവും ഇപ്പോൾ  നഷ്ടപ്പെട്ടു കഴിഞ്ഞു. ത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്ക് പിണറായി ഭരണത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കാനാവാത്ത സാഹചര്യമാണുള്ളത് എന്നും സുരേന്ദ്രൻ പറയുന്നു.

Leave a Reply