തെരെഞ്ഞെടുപ്പ് പ്രചാരണത്തിനായി വയനാട്ടിൽ എത്തുന്നു പ്രിയങ്ക ഗാന്ധി; പ്രിയങ്കക്കൊപ്പം രാഹുൽ ഗാന്ധിയും 

കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി അടുത്തയാഴ്ച വയനാട്ടിലെത്തും. 22 നോ 23നോ മണ്ഡലത്തിലെത്തി പ്രിയങ്ക തിരഞ്ഞടുപ്പ് പ്രചാരണങ്ങള്‍ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾപറയുന്നത് , പ്രിയങ്കഗാന്ധിക്കൊപ്പം  രാഹുല്‍ ഗാന്ധിയും മറ്റു കുടുംബാംഗങ്ങളുമുണ്ടാകും കൂടെ . നാമനിര്‍ദ്ദേശ പത്രിക…

കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി അടുത്തയാഴ്ച വയനാട്ടിലെത്തും. 22 നോ 23നോ മണ്ഡലത്തിലെത്തി പ്രിയങ്ക തിരഞ്ഞടുപ്പ് പ്രചാരണങ്ങള്‍ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾപറയുന്നത് , പ്രിയങ്കഗാന്ധിക്കൊപ്പം  രാഹുല്‍ ഗാന്ധിയും മറ്റു കുടുംബാംഗങ്ങളുമുണ്ടാകും കൂടെ . നാമനിര്‍ദ്ദേശ പത്രിക 25 നെ  സമര്‍പ്പിക്കും. തുടക്കത്തില്‍ ഏഴ് ദിവസം വയനാട്ടിലെ പ്രചാരണ പരിപാടികള്‍ക്കായി പ്രിയങ്കാ ഗാന്ധി മാറ്റിവെക്കുമെന്നാണ് റിപ്പോർട്ടുകൾ, കൂടാതെ മുഴുവന്‍ മണ്ഡലങ്ങളിലും റോഡ് ഷോ ഉള്‍പ്പടെയുള്ള പരിപാടികളും  തയ്യാറാക്കുന്നുണ്ട്.

വയനാട്ടിലെ ചുവരെഴുത്തുകളിലും, പോസ്റ്ററുകളിലുംഇപ്പോൾ  പ്രിയങ്കാ ഗാന്ധി നിറഞ്ഞുകഴിഞ്ഞു.  ഓരോ മണ്ഡലത്തിലും മുതിര്‍ന്ന നേതാക്കള്‍ക്ക് ചുമതല നല്‍കിയാണ് പ്രചാരണം നടത്തുന്നത് . ജാര്‍ഖണ്ഡിലും മഹാരാഷ്ട്രയിലും തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നടത്തേണ്ടതിനാല്‍ ഇതു കൂടി പരിഗണിച്ചാവും വയനാട്ടിലെ പ്രചാരണത്തിന്റെ അടുത്ത ഘട്ടം തീരുമാനിക്കുക.

Leave a Reply