നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കണ്ണൂര്‍ കളക്ടര്‍ സ്ഥാനത്തുനിന്ന് അരുണ്‍ കെ വിജയനെ മാറ്റാന്‍ സാധ്യത എന്ന് സൂചന . നവീന്റെ കുടുംബവും പത്തനംതിട്ട സിപിഐഎമ്മും ,എഡിഎമ്മിന്റെ ഓഫിസിലെ ചില ഉദ്യോഗസ്ഥരും യാത്രയയപ്പ് ദിവസത്തെ വിവാദ പ്രസംഗത്തില്‍ കളക്ടറുടെ പെരുമാറ്റത്തില്‍ അതൃപ്തി പ്രകടിപ്പിച്ച പശ്ചാത്തലത്തിലാണ് ഇങ്ങനൊരു നീക്കം നടത്തുന്നത്. കൂടാതെ മുഖ്യമന്ത്രി പിണറായി വിജയന്റെ അനുമതി റവന്യൂ വകുപ്പിന് ലഭിച്ചാലുടന്‍ അരുണ്‍ കെ വിജയനെ മാറ്റുമെന്നും പറയുന്നുണ്ട്.
നവീന്‍ ബാബുവിന്റെ ആത്മഹത്യയും, ഫയല്‍ നീക്കവും സംബന്ധിച്ച വിശദാന്വേഷണ ചുമതലയില്‍ നിന്ന് കളക്ടര്‍ അരുണ്‍ കെ വിജയനെ മാറ്റിയിരുന്നു.കളക്ടര്‍ അരുണ്‍ കെ വിജയന്റെ മൊഴിയെടുക്കാൻ പൊലീസ് അനുമതി തേടിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് കളക്ടറെ വിശദാന്വേഷണ ചുമതലയില്‍ നിന്നും മാറ്റിയത്.കൂടാതെ എ ഡി എം ന്റെ മരണത്തിൽ കളക്ടർ ഇന്ന് റിപ്പോർട്ട് കൈമാറും സർക്കാരിന്. എഡിഎമ്മിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ കളക്ടറെ മാറ്റാന്‍ സമ്മര്‍ദമേറുകയാണ്.
സിപിഐ നേതാക്കള്‍ റവന്യൂ മന്ത്രിയെ അതൃപ്തി അറിയിച്ചു. കൂടാതെ പിപി ദിവ്യയ്ക്കെതിരെ പാര്‍ട്ടി നടപടിയുണ്ടാകുമോ എന്നതില്‍ ഇന്ന് ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ തീരുമാനം ഉണ്ടായേക്കും.



