സരിൻ ഒരു നിഴൽ മാത്രം; ബുദ്ധിയുണ്ടെങ്കിലും വിവരക്കേടെ പറയൂ, പരിഹസിച്ചുകൊണ്ട് കെ സുധാകരൻ 

സരിന്‍ ഒരു നിഴല്‍ മാത്രമാണെന്നും ,ബുദ്ധിയും വിവരമുണ്ടെങ്കിലും വിവരക്കേടെ പറയൂ സരിൻനെപരിഹസിച്ചുകൊണ്ട്  കെപിസിസി പ്രസിഡന്റ്  കെ സുധാകരന്‍ , സരിനെ കൊണ്ടുപോയാല്‍ പാലക്കാട് പിടിക്കാന്‍ കഴിയില്ലാ, അത് സരിന്റെ കുറ്റമല്ലെന്നും ജന്മദോഷമാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.…

സരിന്‍ ഒരു നിഴല്‍ മാത്രമാണെന്നും ,ബുദ്ധിയും വിവരമുണ്ടെങ്കിലും വിവരക്കേടെ പറയൂ സരിൻനെപരിഹസിച്ചുകൊണ്ട്  കെപിസിസി പ്രസിഡന്റ്  കെ സുധാകരന്‍ , സരിനെ കൊണ്ടുപോയാല്‍ പാലക്കാട് പിടിക്കാന്‍ കഴിയില്ലാ, അത് സരിന്റെ കുറ്റമല്ലെന്നും ജന്മദോഷമാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി സിപിഐഎമ്മിന് തന്നെ ഭീഷണിയാണ്.

മൂന്ന് മണ്ഡലങ്ങളിലും യു ഡി എഫ് തന്നെ ജയിക്കും, വയനാട് യുഡിഎഫിന്റെ കെട്ടുറപ്പുള്ള മണ്ഡലമാണ്., ഇവിടെ വന്നു സീറ്റ് പിടിച്ചുകൊണ്ടു പോകാമെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടെങ്കിൽ അവർ വിഡ്ഢികളുടെ സ്വാർഗ്ഗത്തിലാണെന്ന് പറയാൻ കഴിയൂ എന്നും സുധാകരൻ പറഞ്ഞു.

അതുപ്പോലെ മുഖ്യമന്ത്രി പിണറായി വിജയനെയും സുധാകരൻ അധിക്ഷേപിച്ചു, മുഖ്യമന്ത്രി പിണറായി വിജയന്‍ നാട് മുടിച്ചെന്നും . 8 വര്‍ഷം ഭരിച്ച പിണറായി വിജയന്‍ ഭരിക്കാന്‍ അറിയാത്ത മുഖ്യമന്ത്രിയാണെന്നുംസുധാകരൻ  പറഞ്ഞു. പിണറായി വിജയന്റെ നാട്ടില്‍ മത്സരിച്ചപ്പോള്‍ പോലും എനിക്ക് ഒന്നര ലക്ഷം ഭൂരിപക്ഷം കിട്ടി. സിപിഐഎമ്മിന്റെ വോട്ട് കിട്ടിയതുകൊണ്ടാണ് എനിക്ക് ഒന്നര ലക്ഷത്തിന്റെ ഭൂരിപക്ഷം കിട്ടിയത് സുധാകരൻ പറയുന്നു.

Leave a Reply