ദ്രാവിഡ എന്ന വാക്ക് ഒഴിവാക്കിയത് തമിഴ്‌നാടിനോടുള്ള അപമാനം; തമിഴ് നാട് ഗവർണ്ണർക്കെതിരെ കമൽ ഹാസൻ 

ചെന്നൈ ദൂരദര്‍ശന്‍ ഗോള്‍ഡന്‍ ജൂബിലി ആഘോഷത്തിന്റേയും, ഹിന്ദി ദിനാചരണത്തിന്റേയും ഭാഗമായി തമിഴ് നാടിന്റെ ഔദ്യോഗിക ഗാനം ആലപിച്ചതില്‍ ദ്രാവിഡ എന്ന വാക്ക് ഒഴിവാക്കി, ഈ ഒരു സംഭവത്തിൽ വിമര്‍ശനവുമായി എത്തി നടൻ കമല്‍ഹാസന്‍. ഈ…

ചെന്നൈ ദൂരദര്‍ശന്‍ ഗോള്‍ഡന്‍ ജൂബിലി ആഘോഷത്തിന്റേയും, ഹിന്ദി ദിനാചരണത്തിന്റേയും ഭാഗമായി തമിഴ് നാടിന്റെ ഔദ്യോഗിക ഗാനം ആലപിച്ചതില്‍ ദ്രാവിഡ എന്ന വാക്ക് ഒഴിവാക്കി, ഈ ഒരു സംഭവത്തിൽ വിമര്‍ശനവുമായി എത്തി നടൻ കമല്‍ഹാസന്‍. ഈ വിഷയത്തെച്ചൊല്ലി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും, ഗവര്‍ണര്‍ ആര്‍ എന്‍ രവിയും തമ്മില്‍ പോര് ശക്തമായി, അതിനോടൊപ്പം തന്റെ വിമർശനവും കമൽ ഹാസൻ എക്‌സിലൂടെയാണ് ഗവര്‍ണര്‍ക്കെതിരെ ഉന്നയിച്ചു.

രാഷ്ട്രീയം കണ്ട് ദ്രാവിഡ എന്ന വാക്ക് ഒഴിവാക്കിയത് തമിഴ്‌നാടിനോടുള്ള അപമാനമാണെന്ന് കമല്‍ഹാസന്‍ പറഞ്ഞു. ദ്രാവിഡ എന്ന വാക്കിന് ദേശീയഗാനത്തില്‍ വരെ സ്ഥാനമുണ്ട്. ഇ സംഭവത്തിൽ ഗവര്‍ണര്‍ വെറുപ്പ് തുപ്പിയാല്‍ തമിഴര്‍ തീ തുപ്പുമെന്നും കമൽ ഹാസൻ തന്റെ എക്‌സിലൂടെ പങ്കുവെച്ചു.ദ്രാവിഡര്‍ രാജ്യത്തിന്റെ അഭിമാനമാണ്. രാജ്യത്തെ തന്നെ ഏറ്റവും പുരാതനമായ ഭാഷയാണ് തമിഴ് എന്നും കമൽ ഹാസൻ പറഞ്ഞു.

ഈ സംഭവത്തില്‍ ദൂര്‍ദര്‍ശന്‍ തമിഴ് നാടിനോട്  ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. തമിഴ്‌നാട് ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയില്‍ തമിഴ്‌നാടിന്റെ ഔദ്യാഗിക ഗാനത്തിലെ ദ്രാവിഡ എന്ന പദം ഒഴിവാക്കിയതിനെതിരെ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ രംഗത്തെത്തിയിരുന്നു. ചെന്നൈ ദൂരദര്‍ശന്‍ ഗോള്‍ഡന്‍ ജൂബിലിയും  , ഹിന്ദി ദിനാചരണത്തിന്റേയും ആഘോഷവും ഒന്നിച്ചു ആക്കിയതിൽ സ്റ്റാലിൻ പ്രതിഷേദിച്ചുകൊണ്ടു പ്രധാന മന്ത്രിക്ക് കത്തെഴുതി.

Leave a Reply