ഇടത് പക്ഷത്തിനെ വലിയ ആവേശം തന്നെയാണ് പി സരിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പാലക്കാട് എൽഡിഎഫ് ജയിക്കാനാണ് സരിനെ സ്ഥാനാർത്ഥിയാക്കിയത്, സിപിഐഎമ്മിന്റെ ഇടത് വോട്ടുകൾ ചോരില്ല.സരിൻ ഇടതു മുന്നണിയിൽ എത്തുമെന്നു ഒരിക്കലും നേരത്തെ കണക്കു കൂട്ടിയിട്ടില്ലാ എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പറയുന്നു.
കൂടെ കിടന്നവർക്കേ രാപനി അറിയാനാകൂ എന്നത് സരിനിലൂടെ വ്യക്തമായി. കോൺഗ്രസിൽ നിന്നും വലിയ വോട്ട് സരിനു കിട്ടാൻ നല്ല സാധ്യതയുണ്ട്. ഇന്ന് പാലക്കാട് പി സരിന്റെ വലിയ റാലി നടത്താനാണ് ഉദ്ദേശിക്കുന്നത്. ഇടതു മുന്നണിയെ ഇല്ലാതാക്കി എന്ന പ്രചരണത്തിനു മറുപടിയാണ് പാലക്കാട്, ചേലക്കര തെരഞ്ഞെടുപ്പ് രാഷ്ട്രീയം.പാർലമെന്റ് തെരഞ്ഞെടുപ്പിൽ കെ കെ ഷൈലജ ടീച്ചറെ തോൽപ്പിക്കാൻ കോൺഗ്രസ് ബിജെപിയുമായി ഉണ്ടാക്കിയ ഡീലിന്റെ ഭാഗമാണ് ഈ ഉപതെരഞ്ഞെടുപ്പ് എം വി ഗോവിന്ദൻ പറഞ്ഞു.കോൺഗ്രസിലെ ത്രിമുർത്തി ഭരണത്തിനു എതിരെ വലിയ പട വരാൻ പോകുകയാണ്. വരാൻ പോകുന്ന തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പ് സൂചനയാണ് പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



