പാലക്കാട് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടും ബി ജെ പി യിലെ ഭിന്നതക്ക് പരിഹാരമില്ല. മണ്ഡലം കമ്മറ്റി യോഗം ശോഭപക്ഷം ബഹിഷ്‌കരിച്ചു ,70 ൽ കൂടുതൽ പങ്കെടുക്കേണ്ട യോഗത്തിന് പങ്കെടുത്തത് വെറും 21 പേരാണ്. തിരഞ്ഞെടുപ്പ് കമ്മിറ്റി ഏകപക്ഷീയമായി, ശോഭ പക്ഷ നേതാക്കളെ ഒഴിവാക്കിയതിലാണ്ഇങ്ങനൊരു പ്രതിഷേധം. മുൻപ് ശോഭ സുരേന്ദ്രന്റെ ഫ്ലക്സ് കത്തിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ശോഭ സുരേന്ദ്രനെ സ്വാഗതം ആശംസിച്ച് ഒരു വിഭാഗം ബിജെപി പ്രവർത്തകർ സ്ഥാപിച്ചതായിരുന്നു ഈ ഫ്ലക്സ്. എന്നാൽ സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞതോടെ പാർട്ടി ശോഭയെ തഴയുകയായിരുന്നു. ഈ സംഭവത്തിൽ നിയമ നടപടി തുടരുമെന്നും ,പൊലീസിൽ പരാതി നൽകുമെന്നും ബി ജെ പി സ്ഥാനാർഥി സി കൃഷ്ണകുമാർ പറഞ്ഞു.എതിർ മുന്നണികളാണ് നടപടിക്ക് പിന്നിൽ. പാർട്ടിയിലെ ഭിന്നത ചോദ്യങ്ങൾക്ക് വിവാദങ്ങൾ അല്ല ചർച്ച ചെയ്യേണ്ടതെന്നും കൃഷ്ണകുമാർ പറഞ്ഞു.



