സിപിഎമ്മിനെതിരെ നടത്തിയ പരാമർശങ്ങളിൽ പശ്ചാത്തപിച്ച് പാലക്കാട് സ്വതന്ത്ര സ്ഥാനാർത്ഥി പി സരിൻ. കോൺഗ്രസ് രാഷ്ട്രീയത്തിന്റെ ഭാഗമായി നിന്നുകൊണ്ട് നടത്തിയ രാഷ്ട്രീയ വിമർശനങ്ങൾ ആ സംസ്ക്കാരത്തിന്റെ ഭാഗമായി നിന്ന് കൊണ്ട് നടത്തിയ ചില ഇടപെടലുകളും പൂർണ്ണമായും ഒഴിവാക്കേണ്ടതായിരുന്നു. ആ ഒരു തിരിച്ചറിവ് തനിക്ക് ഉണ്ടായിട്ട് കുറച്ചു ദിവസങ്ങളായി തന്റെ ഫേസ് ബുക്ക് പേജിൽ കുറിച്ച് പി സരിൻ.
പാർട്ടി നൽകിയ ചുമതലയുള്ളതിനെ തുടർന്ന് താൻ നടത്തിയ വിമർശനങ്ങളാണ് അതെല്ലാം.പാർട്ടിക്കുവേണ്ടി ഒന്നും വ്യക്തിപരമായിരുന്നില്ല. ആത്മാർത്ഥമായ ഒരു സാമൂഹ്യ സേവനം കോൺഗ്രസിൽ സാധ്യമാകില്ല. സി പി എമ്മിനോട് മരണംവരെ നന്ദിയുള്ളവൻ ആയിരിക്കുമെന്നും ,സഖാവേ എന്ന വിളി കേൾക്കാൻ ആഗ്രഹിക്കുന്നുവെന്നും പി സരിൻ പറയുന്നു. താനിപ്പോൾ സഖാക്കളിൽ നിന്ന് അനുഭവിക്കുന്ന സ്നേഹവായ്പ്പ് തിരിച്ചറിവിനെ അരക്കിട്ടുറപ്പിക്കുന്നതാണ്, താൻ അനിയനെ പോലെ കണ്ട മനുഷ്യർ പോലും സ്ഥാന ലബ്ധിയിൽ ഗുണ്ടകളുടെ ഭാഷയിൽ തന്നെ ഭീഷണിപ്പെടുത്താൻ തുനിഞ്ഞ സാഹചര്യം ഏറെ വേദനാജനകമാകുന്നു എന്നും സരിൻ കുറിച്ച്



