മദ്രസകൾക്ക് എതിരായ ബാലാവകാശ കമ്മീഷൻ നിർദേശം സുപ്രീം കോടതി സ്റ്റേ ചെയ്യ്തു. കോടതിയുടെ ഇങ്ങനൊരു സ്റ്റേ വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കാത്ത മദ്രസകൾ പൂട്ടണം എന്ന ഉത്തരവിനാണ് . ബാലാവകാശ കമ്മീഷൻ്റെ കത്തിൻ്റെ അടിസ്ഥാനത്തിലുള്ള തുടർ നടപടികളും കോടതി സ്റ്റേ ചെയ്തു. ഈ വിഷയത്തിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് കോടതി നോട്ടീസ് അയച്ചു.
അംഗീകാരമില്ലാത്ത മദ്രസകളിലെ വിദ്യാർഥികളെയും ,എയ്ഡഡ് മദ്രസകളിലെ അമുസ്ലിം വിദ്യാർഥികളെയും മാറ്റാനുള്ള നടപടികൾ ഉത്തർപ്രദേശ് സർക്കാർ ആരംഭിച്ചിരുന്നു, എന്നാൽ ഈ ഒരു പശ്ചാത്തലത്തിലാണ് സുപ്രീംകോടതിയുടെ ഇങ്ങനൊരു ഉത്തരവ്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെബി പർദിവാല, മനോജ് മിശ്ര എന്നിവർ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ്റെ ആശയവിനിമയങ്ങളും മുസ്ലീം സംഘടനയായ ജമിയത്ത് ഉലമ-ഇ-ഹിന്ദിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ്റെ വാദങ്ങളും കേട്ടു.



