ജമ്മു – കാശ്മീരിലെ ബാരാമുല്ലയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ സൈന്യം ഒരു ഭീകരനെ വധിച്ചു

ജമ്മു – കാശ്മീരിലെ ബാരാമുല്ലയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ സൈന്യം ഒരു ഭീകരനെ വധിച്ചു.  നിയന്ത്രണ രേഖയ്ക്ക് സമീപം നുഴഞ്ഞു കയറ്റത്തിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. കഴിഞ്ഞ ദിവസം ഗന്ധർബാൽ ജില്ലയിൽ ഉണ്ടായ വെടിവെപ്പിൽ 7 പ്രദേശവാസികൾ…

ജമ്മു – കാശ്മീരിലെ ബാരാമുല്ലയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ സൈന്യം ഒരു ഭീകരനെ വധിച്ചു.  നിയന്ത്രണ രേഖയ്ക്ക് സമീപം നുഴഞ്ഞു കയറ്റത്തിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. കഴിഞ്ഞ ദിവസം ഗന്ധർബാൽ ജില്ലയിൽ ഉണ്ടായ വെടിവെപ്പിൽ 7 പ്രദേശവാസികൾ കൊല്ലപ്പെട്ടിരുന്നു. അതിൽ   മരിച്ച അഞ്ചുപേര്‍ അന്യസംസ്ഥാന തൊഴിലാളികളാണ്. സോനംമാര്‍ഗിലെ തുരങ്ക പാത നിര്‍മാണത്തിനായി കൊണ്ടുവന്ന തൊഴിലാളികളെയാണ് ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തിയത് .

ജമ്മു-കാശ്മീർ  പൊലീസും, അതിർത്തി സുരക്ഷാസേനയും സംയുക്തമായി നടത്തിയ തെരച്ചിലിൽ  ഭീകരരുടെ ഒളിത്താവളത്തിൽ നിന്നും വെടിക്കോപ്പുകളും,  മറ്റു ആയുധങ്ങളും, സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തു എന്ന്  സുരക്ഷാസേന അറിയിച്ചു.

 

Leave a Reply