രാജ്യത്തെ സെൻസസ് നടപടികൾ അടുത്ത വര്ഷം തുടങ്ങുമെന്ന് കേന്ദ്ര സർക്കാർ. എന്നാൽ ജാതി സെൻസസ് ഉണ്ടാകില്ല. സെൻസസ് നടപടികൾ ഉടൻ തുടങ്ങണമെന്നും ,ജാതിസെൻസസ് വേണമെന്നുമുള്ള ആവശ്യം പ്രതിപക്ഷം ഉന്നയിച്ചിരുന്നു. 2026 ലെ സെൻസസ് റിപ്പോർട്ട് പ്രസിദ്ധീകരിക്കാനാണ് നീക്കം. കോവിഡ് കാരണമായതുകൊണ്ടാണ് 2021 ൽ തുടങ്ങേണ്ടിയിരുന്ന സെൻസസ് നടപടികൾ ഇത്രയും വൈകിയത് എന്നും കേന്ദ്രസർക്കാർ പറയുന്നു. എന്നാൽ ഇപ്പോളും 2011 ലെ സെൻസ് റിപ്പോർട്ടിലെ വിവരങ്ങളെയാണ് ആ ശ്രയിക്കുന്നത്.
2026 ൽ സെൻസസ് റിപ്പോർട്ട് പ്രസിദ്ധീകരിക്കുമെങ്കിലും ജാതി സെൻസസ് ഈ തവണ ഉണ്ടാകില്ല . പതിവുപോലെ വ്യക്തികളുടെയും കുടുംബത്തിന്റെയും പേരുവിവരങ്ങൾ, മതം, പട്ടികജാതി പട്ടികവർഗമാണോ എന്നിവ രേഖപ്പെടുത്താൻ മാത്രമാണ് സെൻസസ് ഫോമിൽ കോളമുണ്ടാവുക.



