ഇസ്രയേലുമായുള്ള യുദ്ധം തുടരുമെന്ന് ഹിസ്ബുള്ളയുടെ പുതിയ മേധാവി

ഇസ്രയേലുമായുള്ള യുദ്ധം തുടരുമെന്ന് ഹിസ്ബുള്ളയുടെ പുതിയ മേധാവി നയിം ഖാസിം പറഞ്ഞു . ഹിസ്ബുള്ളയുടെ പുതിയ തലവനായ ശേഷമുള്ള ആദ്യ സന്ദേശത്തിലാണ് ഇക്കാര്യം ഖാസിം  വ്യക്തമാക്കിയത്. തങ്ങള്‍ യുദ്ധം തുടരുമെന്നും തന്റെ മുന്‍ഗാമിയായ ഹസന്‍…

ഇസ്രയേലുമായുള്ള യുദ്ധം തുടരുമെന്ന് ഹിസ്ബുള്ളയുടെ പുതിയ മേധാവി നയിം ഖാസിം പറഞ്ഞു . ഹിസ്ബുള്ളയുടെ പുതിയ തലവനായ ശേഷമുള്ള ആദ്യ സന്ദേശത്തിലാണ് ഇക്കാര്യം ഖാസിം  വ്യക്തമാക്കിയത്. തങ്ങള്‍ യുദ്ധം തുടരുമെന്നും തന്റെ മുന്‍ഗാമിയായ ഹസന്‍ നസ്റള്ളയുടെ അജണ്ട പിന്തുടരാൻ ശ്രമം ഉണ്ടെന്നും നയി൦ ഖാസിം പറഞ്ഞു.

ഇസ്രയേല്‍ നമ്മെ ആക്രമിക്കാന്‍ കാത്തിരിക്കുകയാണ്. ഒന്നും ചെയ്യാതിരിക്കുന്നതിനേക്കാള്‍ പ്രതിരോധ ആക്രമണത്തിലൂടെ ചെറുത്തുനില്‍ക്കുന്നതാണ് നല്ലത്.  ഇനിയും ഞങ്ങള്‍ തയ്യാറാണ്. അത് ഞങ്ങളുടെമേല്‍ അടിച്ചേല്‍പ്പിച്ചാല്‍ ഞങ്ങള്‍ നേരിടുമെന്നും, ഞങ്ങൾ ഇനിയും തയ്യാറാണ് പുതിയ മേധാവി നയിം ഖാസിം പറഞ്ഞു.അതേസമയം ഹിസ്ബുള്ളയുടെ പുതിയ നേതാവിന്റെ ഫോട്ടോയ്ക്കൊപ്പം താത്കാലിക നിയമനം അധികനാളായില്ല എന്നാണ് ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് എക്‌സില്‍ കുറിച്ചത്. ഖാസിം തന്റെ മുന്‍ഗാമികളുടെ പാത പിന്തുടരുകയാണെങ്കില്‍, അദ്ദേഹത്തിന്റെ കാലാവധി ഹിസ്ബുള്ളയുടെ ചരിത്രത്തിലെ വളരെ ചെറുതായിരിക്കുമെന്ന് ഗാലന്റ് പരിഹസിച്ചു.

Leave a Reply