നടൻ ജോജു ജോർജ് സംവിധാനം ചെയ്യ്തതു അഭിനയിച്ച പുതിയ ചിത്രമാണ് ‘പണി’ഈ സിനിമയിലെ പീഡന രംഗങ്ങളെ വിമർശിച്ചുകൊണ്ട് ആദർശ് എന്ന യുവാവ് അയാളുടെ എഫ് ബി യിൽ പങ്കുവെച്ചു പോസ്റ്റിനെതിരെയാണ് നടൻ ജോജു ജോർജ് രംഗത്ത് എത്തിയിരിക്കുന്നത് ,താൻ അയാളെ ഫോൺ വിളിച്ചു. സിനിമയെ റിവ്യു ചെയ്തതിനല്ല പകരം മനപ്പൂർവ്വം ഡീഗ്രേഡ് ചെയ്യുകയും സ്‌പോയിലർ പ്രചരിപ്പിക്കുകയും ചെയ്തതുകൊണ്ടായ ദേഷ്യവും പ്രയാസവും കൊണ്ടാണ് റിയാക്റ്റ് ചെയ്തതെന്നും ജോജു പറഞ്ഞു.
സിനിമ ഇഷ്ടമല്ലെങ്കിൽ ഇഷ്ടമല്ല എന്ന് തന്നെ പറയണം എന്നാൽ പക്ഷെ ഈ വ്യക്തി ഒരേ റിവ്യു ഒരുപാട് സ്ഥലങ്ങളിൽ കോപ്പി പേസ്റ്റ് ചെയ്യുകയും അത് പ്രചരിപ്പിക്കുകയും പല വ്യക്തികളോടും ഈ സിനിമ കാണരുത് എന്ന് എഴുതുകയും ചെയ്തിട്ടുള്ള ആളാണ്, അപ്പോൾ അയാളെ വിളിച്ച് സംസാരിക്കണമെന്ന് കരുതി തന്നെയാണ് വിളിച്ചത്.എനിക്ക് ഇദ്ദേഹത്തിനെ അറിയുക പോലുമില്ല. വ്യക്തിപരമായി വൈരാഗ്യം തോന്നാൻ എനിക്ക് മുൻപരിചയമൊന്നുമില്ല. എന്നോട് കരുതികൂട്ടി ഇത്തരമൊരു കാര്യം ചെയ്യുന്നത് കാണുമ്പോൾ ഉള്ള ദേഷ്യവും പ്രയാസുമെല്ലാം എനിക്ക് തോന്നി, എന്നെ ഉപദ്രവിച്ചപ്പോൾ ഞാൻ പ്രതികരിച്ചു നടൻ പറഞ്ഞു.