മുനമ്പം ഭൂമി പ്രശ്‌നത്തിൽ തീരദേശവാസികളുടെ നിരാഹാരസമരം 23ആം ദിവസത്തിലേക്ക്, റവന്യു അവകാശങ്ങൾ പുനഃസ്ഥാപിച്ചു കിട്ടണമെന്നാവശ്യപ്പെട്ടാണ് തീരദേശവാസികൾ സമരം തുടരുന്നത്. സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് എത്രയും പെട്ടെന്ന് ഇടപെടല്‍ വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.തങ്ങളുടെ അവകാശം ലഭിക്കുന്നതുവരെ സമരം തുരുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. വർഷങ്ങളായി പ്രദേശത്തെ ജനങ്ങള്‍ പ്രതിസന്ധിയിലാണ്.ഈ പ്രദേശത്ത് മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ സാധാരണക്കാരായ ജനങ്ങൾ താമസിക്കുന്ന 600ലേറെ കുടുംബങ്ങള്‍ എപ്പോള്‍ വേണമെങ്കിലും കുടിയിറക്കപ്പെടാമെന്ന ഭീഷണിയിലാണ് ഇപ്പോൾ കഴിയുന്നത്.
ഇങ്ങനൊരു വിഷയത്തിൽ സർക്കാർ എത്രയും പെട്ടന്ന് തങ്ങളുടെ ആവശ്യം നടപ്പിലാക്കി തരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്. വഖഫ് ബോര്‍ഡ് അവകാശവാദമുന്നയിച്ചതോടെയാണ് മുനമ്പത്തെ കുടുംബങ്ങള്‍ക്ക് ഭൂമിയുടെ റവന്യൂ അവകാശങ്ങള്‍ നഷ്ടമായത്. ഭൂമി സ്വന്തം പേരിലാണെങ്കിലും കരം അടയ്ക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. എന്ത് വന്നാലും തങ്ങള്‍ വീടു വിട്ടിറങ്ങില്ലെന്ന് ജനങ്ങള്‍ പറയുന്നു. വെടിവെച്ച് കൊന്നാലും വീട് വിട്ട് ഇറങ്ങില്ല എന്നാണ് ഇവർ ഒന്നടങ്കം പറയുന്നത്.
അതേസമയം പ്രശ്‌നം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. ഈ മാസം 16നാണ് യോഗം. ഓണ്‍ലൈനായാകും യോഗം ചേരുക. നിയമ, റവന്യൂ മന്ത്രിമാരും വഖഫ് ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാനും ഉള്‍പ്പെടെ യോഗത്തില്‍ പങ്കെടുക്കും



