കണ്ണൂർ കലക്ടർ അരുൺ കുമാറും, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക് പുറമെ അഴിയെണ്ണാൻ പോകുന്നു. ജില്ലാ കളക്ടറുടെ കൂടി സഹായത്തോടെയാണ് പിപി ദിവ്യ യാത്രയയപ്പ് യോഗത്തിലെത്തി പ്രശ്നം സൃഷ്ടിച്ചതെന്ന ആരോപണം പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും നേതാക്കൾ ആരോപിച്ചിരുന്നു. നവീൻ ബാബുവിനെ ആത്മഹത്യയിലേക്ക് നയിച്ചതിൽ ജില്ലാ കളക്ടര്‍ക്കും പങ്കാളിത്തമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞിരുന്നു. നവീൻ ബാബുവിനെ യാത്ര അയയ്ക്കുന്ന യോഗത്തിനിടെ എ ഡി എമ്മിനെ അധിക്ഷേപിക്കാൻ പി പി ദിവ്യയ്ക്ക് സാഹചര്യം ഒരുക്കിയതില്‍ ജില്ലാ കളക്ടര്‍ക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കണമെന്ന് കെ പി സി സി പ്രസിഡണ്ട് കെ സുധാകരനും ആവശ്യപ്പെട്ടിരുന്നു.
അധ്യക്ഷതയില്‍ നടത്തിയ യോഗത്തിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വന്നപ്പോള്‍ ഇത് ഒരു ഡൊമസ്റ്റിക് പരിപാടിയാണെന്ന് പറയാനുള്ള ഉത്തരവാദിത്തം കണ്ണൂർ കലക്ടർക് വേണ്ടിയിരുന്നു. രാവിലെ നിശ്ചയിച്ച യാത്ര അയപ്പ് യോഗം വൈകിട്ടത്തേക്ക് കളക്ടര്‍ മാറ്റിയത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് വേണ്ടിയായിരുന്നോയെന്ന് വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞിരുന്നു. ചടങ്ങിലേക്ക് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ കലക്ടർ വിളിച്ചുവരുത്തിയതാണെന്ന് സിപിഎം നേതാവ് മലയാലപ്പുഴ മോഹനനും ആരോപിച്ചു. യോഗത്തിൽ ദിവ്യക്ക് അത്തരം പരാമർശം നടത്തണമെങ്കിൽ ചടങ്ങിലെ അധ്യക്ഷനായ കളക്ടറുടെ അനുവാദം വേണമായിരുന്നു. ഇതിലുഉടെ കണ്ണൂർ ജില്ലാ കലക്ടറുടെ പങ്ക് വ്യക്തമായി വെളിവാകുകയാണ്.