കെ എസ്ആർ ടി സി ക് തിരിച്ചടിയായി ഹൈ കോടതി ഉത്തരവ്

140 കിലോമീറ്ററിലധികം ഓടുന്നതിന് പെര്‍മിറ്റ് അനുവദിക്കേണ്ടെന്ന മോട്ടോര്‍ വെഹിക്കിള്‍ സ്‌കീമിലെ വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി. സ്വകാര്യ ബസുടമകള്‍ സമര്‍പ്പർപ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. 140 കിലോമീറ്ററിലധികം സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് നല്‍കാതിരിക്കുന്ന സ്‌കീം നിയമപരമല്ലെന്ന…

140 കിലോമീറ്ററിലധികം ഓടുന്നതിന് പെര്‍മിറ്റ് അനുവദിക്കേണ്ടെന്ന മോട്ടോര്‍ വെഹിക്കിള്‍ സ്‌കീമിലെ വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി. സ്വകാര്യ ബസുടമകള്‍ സമര്‍പ്പർപ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. 140 കിലോമീറ്ററിലധികം സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് നല്‍കാതിരിക്കുന്ന സ്‌കീം നിയമപരമല്ലെന്ന സ്വകാര്യബസുടമകളുടെ വദം ഹൈ കോടതി അംഗീകരിക്കുകയായിരുന്നു.

സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്ററിന് മുകളില്‍ പെര്‍മിറ്റ് അനുവദിക്കരുതെന്നായിരുന്നു കെ.എസ്.ആര്‍.ടി.സിയുടെയും നിലപാട്. കോടതിയുടെ ഉത്തരവ് കെ.എസ്.ആര്‍.ടി .സി യുടെ നിലപാട് . കോടതിയുടെ ഉത്തരവ് കെ.എസ്.ആര്‍.ടി.സിക്കും തിരിച്ചടിയായിരിക്കുകയാണ്. 2023 മേയ് മൂന്നിനാണ് 140 കിലോമീറ്ററിലേറെ ദൈര്‍ഘ്യമുള്ള സ്വകാര്യബസുകളുടെ സര്‍വീസ് റദാകി സർക്കാർ ഉത്തരവിട്ടത് .

പെര്‍മിറ്റ് കാലാവധി അവസാനിച്ചതിന് പിന്നാലെ മോട്ടോര്‍ വാഹന വകുപ്പ് സംസ്ഥാനത്ത് ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ പാടില്ലായെന്ന് നോട്ടിഫിക്കേഷന്‍ നല്‍കി. ഇതിനെതിരേ ചില ബസ് ഉടമകള്‍ കോടതിയെ സമീപിച്ച് താത്കാലിക സ്റ്റേ വാങ്ങിയിരുന്നു. ദീര്‍ഘദൂര റൂട്ടുകളില്‍ സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നത് സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന് ഹൈ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ അറിയിച്ചിരുന്നു.

Leave a Reply