കെ.എസ്.ആർ.ടി.സി യിൽ പുതിയ പരീക്ഷണങ്ങളുമായി മന്ത്രി കെ ബി ഗണേഷ് കുമാർ

കെ.എസ്.ആർ.ടി.സി ഒരു മാറ്റത്തിന്റെ പാതയിലാണെന്ന് മന്ത്രി കെ.ബി.​ഗണേഷ് കുമാർ. ആറേഴ് മാസത്തിനുള്ളിൽ കെ.എസ്.ആർ.ടി.സി. കേരളത്തിലെ ജനങ്ങളെ ഞെട്ടിക്കും. അതിൽ ഒരു സംശയവും വേണ്ട. അത്തരം ​ഗംഭീരമായ പദ്ധതികളാണ് വരുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് എമർജൻസി…

കെ.എസ്.ആർ.ടി.സി ഒരു മാറ്റത്തിന്റെ പാതയിലാണെന്ന് മന്ത്രി കെ.ബി.​ഗണേഷ് കുമാർ. ആറേഴ് മാസത്തിനുള്ളിൽ കെ.എസ്.ആർ.ടി.സി. കേരളത്തിലെ ജനങ്ങളെ ഞെട്ടിക്കും. അതിൽ ഒരു സംശയവും വേണ്ട. അത്തരം ​ഗംഭീരമായ പദ്ധതികളാണ് വരുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് എമർജൻസി മെഡിക്കൽ കെയർ യൂണിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ.

കെ.എസ്.ആർ.ടി.സിയിലെ മുഴുവൻ ജീവനക്കാരേയും മെഡിക്കൽ പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് മന്ത്രിയായപ്പോൾ തന്നെ ആ​ഗ്രഹമുണ്ടായിരുന്നു. പല ജീവനക്കാരും ജോലിക്കിടയിൽ ആശുപത്രിയിലാകുക, കുഴഞ്ഞുവീണ് മരിക്കുക തുടങ്ങി വേദനാജനകമായ ഒരുപാട് സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. വണ്ടി ഓടിച്ചുവരുന്ന ഡ്രൈവർക്കും കണ്ടക്ടർക്കും പലതരത്തിലുള്ള ബുദ്ധിമുട്ടുകളും നേരിടുന്നുണ്ട്.

Leave a Reply