മുനമ്പം ഭൂമി പ്രശ്‌നത്തിന്  കാരണക്കാരൻ മുഖ്യ മന്ത്രി;  പ്രകാശ് ജാവദേക്കർ

മുനമ്പം ഭൂമി പ്രശ്‌നത്തിന്  കാരണക്കാരൻ മുഖ്യ മന്ത്രി പിണറായി വിജയനെന്ന് മുൻ കേന്ദ്ര മന്ത്രി  പ്രകാശ് ജാവദേക്കർ പറയുന്നു. മുനമ്പത്ത് ഉള്ളവർക്ക് ഒരു സഹായമാണ് വഖഫ് ഭേദഗതി നിയമം വരുന്നത്. മോദി സർക്കാർ എല്ലായിടത്തും…

മുനമ്പം ഭൂമി പ്രശ്‌നത്തിന്  കാരണക്കാരൻ മുഖ്യ മന്ത്രി പിണറായി വിജയനെന്ന് മുൻ കേന്ദ്ര മന്ത്രി  പ്രകാശ് ജാവദേക്കർ പറയുന്നു. മുനമ്പത്ത് ഉള്ളവർക്ക് ഒരു സഹായമാണ് വഖഫ് ഭേദഗതി നിയമം വരുന്നത്. മോദി സർക്കാർ എല്ലായിടത്തും വികസനം കാണുന്നു. അതിനെ രാഷ്ട്രീയവത്കരിക്കാൻ മാത്രമാണ് കേരള സർക്കാർ ശ്രമിക്കുന്നതെന്നും പ്രകാശ് ജാവദേക്കർ പറയുന്നു. മുനമ്പത്ത് ഉള്ളവരുടെ ഭൂനികുതി സ്വീകരിക്കുന്നത് എന്തിന് നിർത്തി, അദ്ദേഹം ചോദിച്ചു.

മുനമ്പത്തെ ജനങ്ങള്‍ക്കൊപ്പമാണെന്ന് പറയുന്ന മുഖ്യമന്ത്രി പിണറായി വഖഫ് ഭേദഗതി ബില്ലിനെ എതിർക്കുന്നു പ്രകാശ് ജാവദേക്കർ വിമർശിച്ചു. വഖഫ് ഭേദഗതി ബില്ലിനെതിരെ സംയുക്ത പ്രമേയം പാസാക്കിയവരാണ് എൽ.ഡി.എഫും, യു.ഡി.എഫും. ഈ രണ്ട് മുന്നണികളുടെയും പ്രീണന രാഷ്ട്രീയമാണ് സംയുക്ത ബില്ലിന് കാരണംമായതെന്നും അദ്ദേഹം പറയുന്നു.നീതിയാണ് ബി.ജെ.പിയുടെ നയം. എന്നാൽ മറ്റു പാർട്ടികൾ അങ്ങനെയല്ല കാണുന്നത്. ഇത് ഒരു ഹിന്ദു, മുസ്ലിം പ്രശ്നമല്ല, മുനമ്പം വിഷയത്തെ മതവത്കരിക്കാൻ നോക്കരുതെന്നും അദ്ദേഹം പറയുന്നു.

Leave a Reply