വിശ്വാസികളുടെ പ്രാർത്ഥന ഫലം കണ്ടു തുടങ്ങി എന്ന് തന്നെ പറയാം, എറണാകുളം ശിവ ക്ഷേത്രത്തിന് സമീപം ആരംഭിച്ച നോൺ വെജ് കഫേ അടച്ചുപൂട്ടി.ഈ സംഭവം വിവാദമായതോടെ ദേവസ്വം ബോർഡും ,എറണാകുളം എംഎൽഎയും ഈ വിഷയത്തിൽ ഇടപെട്ടിരുന്നു. ഈ കഫെയ്ക്ക് കോർപ്പറേഷൻ ലൈസൻസ് അനുവദിച്ചിരുന്നില്ലെന്ന് ദേവസ്വം ഓഫീസർ വ്യക്തമാക്കിയിരുന്നു .എറണാകുളം ശിവ ക്ഷേത്രത്തിന്റെ കിഴക്കേ നടയായ ദർബാർ ആർട്ട് ഗ്യാലറിക്ക് സമീപമാണ് മാംസ ഭക്ഷണം വിൽക്കുന്ന റെസ്റ്റോറന്റ് ആരംഭിച്ചത്. ഇതിനെ ചൊല്ലി ഒരുപാട് വിവാദങ്ങൾ സോഷ്യൽ മീഡിയകളിലെല്ലാം തന്നെ വൈറൽ ആകുകയും ചെയ്യ്തിരുന്നു.
ഇങ്ങനെ സോഷ്യൽ മീഡിയകളിൽ റെസ്റ്റോറന്റിനെ കുറിച്ചുള്ള ദൃശ്യങ്ങൾ പ്രചരിച്ചതോടെ വലിയ രീതിയിൽ വിവാദം ആരംഭിച്ചിരുന്നു. ശിവ ക്ഷേത്രത്തിലെ ആചാര പ്രകാരം ചടങ്ങുകൾ നടക്കുന്ന സ്ഥലത്തു മാംസ വിൽപ്പന നടത്തുന്നത് ഭക്തർ ചൂണ്ടിക്കാണിച്ചതോടെ ഈ വിഷയത്തിൽ ദേവസ്വം ബോർഡ് ഇടപെടുകയായിരുന്നു. ഇങ്ങനൊരു റെസ്റ്റോറന്റ് ക്ഷേത്ര സമീപത്ത് തുടർന്നത് തങ്ങൾ അറിഞ്ഞില്ലെന്ന് ദേവസ്വം ബോർഡ് അറിയിക്കുകയും ചെയ്യ്തു.



