ശരിയാണെന്ന് തോന്നുന്ന കാര്യങ്ങൾ പറയുന്നതിൽ തെറ്റില്ല; ജീവിതത്തിൽ ആദ്യമായി കിട്ടിയ സസ്‌പെൻഷൻ, എൻ പ്രശാന്ത്

ശരിയാണെന്ന് തോന്നുന്ന കാര്യങ്ങള്‍ പറയുന്നതില്‍ തെറ്റില്ലെന്നാണ് താൻ വിശ്വസിക്കുന്നത് എന്‍ പ്രശാന്ത്. ജീവിതത്തില്‍ ആദ്യമായി കിട്ടിയ സസ്‌പെന്‍ഷനാണ് ഇത് . അഭിപ്രായ സ്വാതന്ത്രം എന്നാല്‍ എതിര്‍ക്കാനുള്ള അവകാശം കൂടിയാണല്ലോ, എല്ലാവരേയും സുഖിപ്പിച്ച് സംസാരിക്കാനാകില്ല. സസ്‌പെന്‍ഷന്‍…

ശരിയാണെന്ന് തോന്നുന്ന കാര്യങ്ങള്‍ പറയുന്നതില്‍ തെറ്റില്ലെന്നാണ് താൻ വിശ്വസിക്കുന്നത് എന്‍ പ്രശാന്ത്. ജീവിതത്തില്‍ ആദ്യമായി കിട്ടിയ സസ്‌പെന്‍ഷനാണ് ഇത് . അഭിപ്രായ സ്വാതന്ത്രം എന്നാല്‍ എതിര്‍ക്കാനുള്ള അവകാശം കൂടിയാണല്ലോ, എല്ലാവരേയും സുഖിപ്പിച്ച് സംസാരിക്കാനാകില്ല. സസ്‌പെന്‍ഷന്‍ ഉത്തരവ് പരിശോധിച്ച ശേഷം മറ്റ് പ്രതികരണങ്ങളുണ്ടാകു൦ പ്രശാന്ത് പറയുന്നു. മനോരോഗി എന്നത് ഭാഷാപരമായ പ്രയോഗമാണ്. ഇംഗ്ലീഷിലുള്ളത് പോലെ മലയാളത്തിലും ഒരുപാട് ഇഡിയംസ് ഏന്‍ഡ് ഫ്രെയിസസ് ഉണ്ട് പ്രശാന്ത് പറയുന്നു.

അഭിപ്രായ സ്വാതന്ത്ര്യം എന്ന് പറഞ്ഞാലും ശരിക്കും ഇത് റൈറ്റ് ടു എക്‌സ്പ്രസ് ആണ്. അഭിപ്രായ സ്വാതന്ത്ര്യം എന്നാല്‍ എതിര്‍ക്കാനുള്ള അവകാശം കൂടിയാണ് , എല്ലാവരേയും സുഖിപ്പിച്ച് സംസാരിക്കാന്‍ സാധിക്കില്ല. നമുക്ക് ബാധകമായിട്ടുള്ളത് കോഡ് ഓഫ് കണ്ടക്ട് ആണ്. സസ്‌പെന്‍ഷന്‍ ഉത്തരവ് പരിശോധിച്ച ശേഷം മറ്റ് പ്രതികരണങ്ങളിലേക്ക് കടക്കും പ്രശാന്ത് പറഞ്ഞു. ന്യായമുള്ള കാര്യം സംസാരിക്കാന്‍ ഭരണഘടന എനിക്ക് നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തെ ഞാന്‍ ഉപയോഗിക്കുന്നു എന്ന് മാത്രമേയുള്ളൂ. അതിന് ഒരാളെ കോര്‍ണര്‍ ചെയ്യേണ്ട ആവശ്യമില്ല. ഞാന്‍ നിയമം പഠിച്ച വ്യക്തിയാണ്. അതിനാല്‍ തന്നെ കാര്യങ്ങള്‍ക്ക് കുറച്ചുകൂടി വ്യക്തതയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല,  അദ്ദേഹം പറയുന്നു .

Leave a Reply