ദുരിതാശ്വാസത്തിന്റെ പേരിൽ സിപിഎം പ്രവർത്തകരുടെ പണത്തട്ടിപ്പ്; ബിരിയാണി ചലഞ്ച് നടത്തി പണം തട്ടിയെടുത്ത സംഭവത്തിൽ 3 സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തു

ദുരിതാശ്വാസത്തിന്റെ പേരിൽ സിപിഎം പ്രവർത്തകരുടെ പണത്തട്ടിപ്പ്. ആലപ്പുഴയിൽ വയനാട് ദുരിത ബാധിതർക്കായി ബിരിയാണി ചലഞ്ച് നടത്തി അതിൽ നിന്നും ലഭിച്ച പണം തട്ടിയെടുത്ത സംഭവത്തിൽ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പടെ 3 സിപിഎം പ്രവർത്തകർക്കെതിരെ പോലീസ്…

ദുരിതാശ്വാസത്തിന്റെ പേരിൽ സിപിഎം പ്രവർത്തകരുടെ പണത്തട്ടിപ്പ്. ആലപ്പുഴയിൽ വയനാട് ദുരിത ബാധിതർക്കായി ബിരിയാണി ചലഞ്ച് നടത്തി അതിൽ നിന്നും ലഭിച്ച പണം തട്ടിയെടുത്ത സംഭവത്തിൽ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പടെ 3 സിപിഎം പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. കായംകുളം പുതുപ്പള്ളി മുൻ ലോക്കൽ കമ്മറ്റി അംഗം സിബി ശിവരാജൻ, തട്ടേക്കാട് ബ്രാഞ്ച് സെക്രട്ടറി അരുൺ, ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റ് അമൽ രാജ് എന്നിവർക്കെതിരെയാണ് കായംകുളം പൊലീസ് ഈ സംഭവത്തിൻെറ പേരിൽ കേസെടുത്തിരിക്കുന്നത്.

ഇവർ 1200 ഓളം ബിരിയാണി നൽകി ദുരിതബാധിതർക്കായി സമാഹരിച്ച 1.2 ലക്ഷം രൂപ തട്ടിയെടുത്തതായാണ് എഫ്ഐആർ റിപ്പോർട്ട് . ബിരിയാണി ചലഞ്ച് കൂടാതെ സംഭാവന വാങ്ങിയും ഇവർ പണത്തട്ടിപ്പ് നടത്തിയെന്ന് എഫ്ഐആർ പറയുന്നു. സർക്കാരിന് നൽകാൻ പിരിച്ചെടുത്ത ഈ തുക ഇവർ ഇതുവരെയും സർക്കാരിന് കൈമാറിയിട്ടുമില്ല.

Leave a Reply