പാലക്കാടിന് നേട്ടമുണ്ടായത് എന്‍ഡിഎ സര്‍ക്കാര്‍ ഭരിക്കുന്ന കാലത്ത് സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍. പാലക്കാട് നിയോജക മണ്ഡലത്തില്‍ നേട്ടമുണ്ടായത് എന്‍ഡിഎ സര്‍ക്കാര്‍ ഭരിക്കുന്ന കാലത്താണ് , താന്‍ അധികാരത്തില്‍ വന്നാല്‍ മൂന്ന് പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായിരിക്കും ആദ്യ പരിഗണന നല്‍കുക, പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ ഇതിന് മുമ്പ് മത്സരിച്ചിട്ടില്ല. മുന്‍സിപ്പാലിറ്റിയില്‍ രണ്ട് തവണ മത്സരിച്ചത് ജനറല്‍ വാര്‍ഡിലാണ്. യുവത്വത്തിന് വേണ്ടി മാറി കൊടുത്തതാണ്. മലമ്പുഴയില്‍ പാര്‍ട്ടി പറഞ്ഞത് അനുസരിച്ചാണ് മത്സരിച്ചത് എന്നും കൃഷ്ണകുമാർ പറയുന്നു.
മുന്‍ എംഎല്‍എ ഷാഫി പറമ്പില്‍ നഗരസഭയ്ക്ക് നാല് കോടിയുടെ വരുമാന നഷ്ടമുണ്ടാക്കിയെന്നും സി കൃഷ്ണകുമാര്‍ ആരോപിച്ചു. പാലക്കാട് ടൗണ്‍ഹാളിന്റെ വീഴ്ച ഷാഫി പറമ്പിലിന്റെ ഭാഗത്താണെന്നും കൃഷ്ണകുമാർ പറഞ്ഞു. നഗരസഭ ഒന്നേകാല്‍ കോടി രൂപ നല്‍കി. കടലില്‍ കായം കലക്കിയപോലെ പ്രോജക്ടുകള്‍ എംഎല്‍എ നശിപ്പിച്ചു. ഷാഫി പറമ്പിലുമായി വികസന സംവാദത്തിന് ഞാന്‍ തയ്യാറാണ്. സ്ഥലവും തീയതിയും അറിയിച്ചാല്‍ മതി എന്നും കൃഷ്ണകുമാർ പറഞ്ഞു.കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഒരു മനുഷ്യ സ്‌നേഹിയാണെന്നും മനസിനെ വേദനിപ്പിക്കുന്ന എന്തെങ്കിലും കാര്യം ഉണ്ടായെങ്കിലെ അങ്ങനെ പെരുമാറാറുള്ളൂവെന്നും മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയ വിഷയത്തില്‍ സി കൃഷ്ണകുമാർ പറയുന്നു.



