ഇപി ജയരാജന്റെ ആത്മകഥയായ ‘കട്ടൻ ചായയും പരിപ്പുവടയും, ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം’ എന്ന പുസ്തകത്തിന്റെ പ്രകാശനം നീട്ടി ഡി സി ബുക്സ്. നിർമ്മിതിയിലുള്ള സാങ്കേതിക പ്രശ്നം മൂലം കുറച്ചു ദിവസത്തേക്ക് നീട്ടി വച്ചിരിക്കുന്നുവെന്നും ഉള്ളടക്കത്തെ സംബന്ധിച്ച കാര്യങ്ങൾ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോൾ വ്യക്തമാകുന്നതാണെന്നും ഡി സി ബുക്സ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
തന്റെ ആത്മകഥ ഇങ്ങെനെയല്ല എന്നും ഇ പി ജയരാജൻ പറയുന്നുണ്ട്. പുറത്തുവന്ന ആത്മകഥയിലെ ഉള്ളടക്കം ഇപി ജയരാജൻ തള്ളിപറഞ്ഞിരുന്നു. പുറത്തുവന്ന കാര്യങ്ങൾ ഒന്നും പുസ്തകത്തിലില്ലാത്തതാണ്. ആത്മകഥ അച്ചടിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. പുസ്തകം പ്രസിദ്ധീകരിക്കാൻ ഡിസിയെ ഏൽപ്പിച്ചിട്ടില്ല. ഡിസി ബുക്സിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ നിയമനടപടി സ്വീകരിക്കും.