യുവേഫ നാഷന്‍സ് ലീഗ് മത്സരത്തിനിടെ ഫ്രാന്‍സ്-ഇസ്രായേല്‍ ആരാധകര്‍ തമ്മിൽ ഏറ്റുമുട്ടി, ലീഗ് മത്സരം കാണുന്നതിനിടെ ഇസ്രയേല്‍ ആരാധകര്‍ അവരുടെ പതാകയുമായി കാണികള്‍ക്കിടയിലുടെ പലതവണ നടന്നിരുന്നു. ഇതില്‍ പ്രകോപിതരായ ഫ്രഞ്ച് ആരാധകര്‍ ചോദ്യം ചെയ്യുകയും തുടര്‍ന്ന് വാക്കേറ്റവും കൈയ്യേറ്റവും ഉണ്ടാകുകയും ചെയ്യ്തു, ഇതോടെ പ്രശ്നം വഷളായി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മത്സരത്തിന്‍റെ ഭാഗമായി സ്റ്റേഡിയത്തിലും പരിസരത്തും പൊതുഗതാഗതത്തിലും കര്‍ശന സുരക്ഷയൊരുക്കിയിരുന്നു.
മത്സരം തുടങ്ങുന്നതിന് മുമ്പും ഇരു രാജ്യങ്ങളിലെയും ആരാധകർ സ്റ്റേഡിയത്തിന് പുറത്തും ഏറ്റുമുട്ടിയിരുന്നു. അതേസമയം കഴിഞ്ഞ ആഴ്ച ഇസ്രയേല്‍ ക്ലബ്ബ് മക്കാബി ഹൈഫയും ഹോളണ്ട് ക്ലബ്ബ് അയാക്‌സും തമ്മിലുള്ള മല്‍സരത്തിനിടെയും ആരാധകര്‍ തമ്മില്‍ കൈയ്യേറ്റം നടന്നിരുന്നു.



