വാഹനപരിശോധന നടത്തുന്ന സമയത്ത് ഇനിയും അസൽ പകർപ്പിന്റെ ആവശ്യമില്ല പകരം ഡിജിറ്റൽ പകർപ്പ് കാണിച്ചാൽ മതി

വാഹനപരിശോധന നടത്തുന്ന സമയത്ത് ഇനിയും ഡ്രൈവിംഗ് ലൈസൻസിന്റെയും, വാഹനത്തിൻ്റെ രജിസ്ട്രേഷൻ ,സർട്ടിഫിക്കറ്റിൻ്റെയും അസൽ പകർപ്പിന്റെ ആവശ്യമില്ല പകരം ഡിജിറ്റൽ പകർപ്പ് കാണിച്ചാൽ മതി എന്നുള്ള ഉത്തരവ് ട്രാൻസ്പോർട്ട് കമ്മീഷണർ പുറത്തിറക്കി. കഴിഞ്ഞ ദിവസം മുതലാണ്…

വാഹനപരിശോധന നടത്തുന്ന സമയത്ത് ഇനിയും ഡ്രൈവിംഗ് ലൈസൻസിന്റെയും, വാഹനത്തിൻ്റെ രജിസ്ട്രേഷൻ ,സർട്ടിഫിക്കറ്റിൻ്റെയും അസൽ പകർപ്പിന്റെ ആവശ്യമില്ല പകരം ഡിജിറ്റൽ പകർപ്പ് കാണിച്ചാൽ മതി എന്നുള്ള ഉത്തരവ് ട്രാൻസ്പോർട്ട് കമ്മീഷണർ പുറത്തിറക്കി. കഴിഞ്ഞ ദിവസം മുതലാണ് ഇങ്ങനൊരു ഉത്തരവ് പുറപ്പെടുവിച്ചത്. 2000-ലെ ഐ ടി നിയമ പ്രകാരം ഡിജിറ്റൽ രേഖകൾ അസലിന് തുല്യമാണെന്നാണ് പുതിയ ഉത്തരവിലുള്ളത്. അസൽ രേഖകൾ കാണിക്കുന്നതിന് നിർബന്ധിക്കരുതെന്നും പുതിയ ഉത്തരവിലുണ്ട്.

വാഹന പരിശോധന സമയത്ത് വാഹൻ    പോർട്ടലിൽ നിന്ന് ഡൗൺലോഡ് ചെയ്തെടുക്കുന്ന ക്യുആർ കോഡുള്ള കോപ്പി കാണിച്ചാലും മതി. ഡിജിറ്റൽ രേഖകൾ കാണിക്കുമ്പോൾ ഏതെങ്കിലും നിയമലംഘനങ്ങൾ കണ്ടാൽ വാഹൻ സാരഥി ഡേറ്റാ ബേസിൽ ഇലക്ട്രോണിക് ആയി ഇ-ചെലാൻ തയ്യാറാക്കി രേഖകൾ പിടിച്ചെടുത്തതായി രേഖപ്പെടുത്തണമെന്നും ഈ  ഉത്തരവിലുണ്ട്.

Leave a Reply