സന്ദീപ് വാര്യർ കോൺഗ്രസിലേക്ക്

സന്ദീപ് വാര്യർ കോൺഗ്രസിലേക്ക്, ബി ജെ പി പാർട്ടി നേതൃത്വവുമായി ഇടഞ്ഞ സന്ദീപ് വാര്യർ ഇപ്പോൾ കോൺഗ്രസിലേക്ക് എന്നുള്ള വാർത്തയാണ് പുറത്തുവരുന്നത്. ഈ വിഷയത്തിൽ കെപിസിസി വാർത്താസമ്മേളനം ഉടൻ ഉണ്ടാകും. കൂടാതെ കോൺഗ്രസ് നേതാക്കൾ…

സന്ദീപ് വാര്യർ കോൺഗ്രസിലേക്ക്, ബി ജെ പി പാർട്ടി നേതൃത്വവുമായി ഇടഞ്ഞ സന്ദീപ് വാര്യർ ഇപ്പോൾ കോൺഗ്രസിലേക്ക് എന്നുള്ള വാർത്തയാണ് പുറത്തുവരുന്നത്. ഈ വിഷയത്തിൽ കെപിസിസി വാർത്താസമ്മേളനം ഉടൻ ഉണ്ടാകും. കൂടാതെ കോൺഗ്രസ് നേതാക്കൾ ഇപ്പോൾ ഈ വിഷയം ചർച്ചകൾ നടത്തികൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി ദീപാ ദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉള്‍പ്പടെയുള്ള നേതാക്കളുമായി സന്ദീപ് ചര്ച്ചനടത്തി.

ഈ ഒരു വിഷയത്തിൽ കോൺഗ്രസ് നേതാക്കൾ ചർച്ചകൾ നടത്തുകയാണ്. പതിനൊന്നരയ്ക്കാണ് പ്രതിപക്ഷ നേതാവിന്റെ വാർത്താസമ്മേളനം. ഇന്നുതന്നെ സന്ദീപ് വാര്യർ കോൺഗ്രസ് വേദിയിലേക്ക് എത്തുമെന്നാണ് സൂചന. ഇക്കാര്യം പ്രഖ്യാപിക്കാനായി കോണ്‍ഗ്രസ് നേതൃത്വം അല്‍പസമയത്തിനകം വാര്‍ത്താ സമ്മേളനം വിളിക്കും. ബി.ജെ.പി സംസ്ഥാന നേതൃത്വവുമായി ഏറെ നാളുകളായി ഇടഞ്ഞു നിന്നിരുന്ന സന്ദീപ് വാര്യര്‍ പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ബിജെപി വിടാനുള്ള തീരുമാനത്തിലേക്ക് എത്തിയത്

Leave a Reply