കോഴിക്കോട് മെഡിക്കൽ കോളജിനെതിരെ ചികിത്സാ പിഴവ് ആരോപിച്ച് പരാതി.പേരാമ്പ്ര സ്വദേശി രജനി മെഡിക്കൽ കോളജിൽ മരിച്ചത് ചികിത്സ വൈകിയതിനെ തുടർന്നാണെന്നാണ് പരാതി. നാവിന് തരിപ്പും ,കാലിന് അസഹ്യമായ വേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് രജനിയെ ഹോസ്പിറ്റലിൽ എത്തിച്ചത്. നവംബർ 4 നാണ് ഇവർ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. എന്നാൽ ഇവിടെ രോഗാവസ്ഥ അറിയാതെയാണ് രോഗിയെ ചിലക്‌സിച്ചത് എന്നാണ് കുടുംബം പറയുന്നത്.
ഇവിടെ മാനസിക രോഗത്തിനുള്ള ചികിത്സയാണ് ആശുപത്രിക്കാർ നൽകിയതെന്ന് കുടുംബം ആരോപിക്കുന്നു. വൈകിയാണ് രോഗിക്ക് ന്യൂറോ ചികിത്സ നൽകിയതെന്നും കുടുംബം വ്യക്തമാക്കുന്നു. ഇന്ന് വെളുപ്പിന് 2 മണിയോടെയാണ് രജനി മരിക്കുന്നത്. രോഗാവസ്ഥ തിരിച്ചറിയാതെ ചികിത്സിച്ചത് ആരോഗ്യസ്ഥിതി മോശമാക്കിയെന്നും ബന്ധുക്കൾ പറയുന്നു. അതീവ ഗുരുതരമായ ഗില്ലൈൻ ബാരി സിൻഡ്രം രോഗം കണ്ടുപിടിക്കാനോ ,അതിനുള്ള ചികിത്സ നൽകാനോ ആദ്യഘട്ടത്തിൽ മെഡിക്കൽ കോളേജ് അധികൃതർക്ക് കഴിഞ്ഞില്ല അതിനെ തുടർന്നാണ് രജനിയുടെ നില വഷളായത് ബന്ധുക്കൾ പറയുന്നു.