ഫുട്ബോൾ ആരാധകരുടെ ആകാംക്ഷകൾക്ക് വിരാമം; മെസ്സി ഇനി മലയാളികൾക്ക് മുന്നിൽ പുല്‍ത്തകിടിയിൽ പന്തുരുട്ടും,മന്ത്രി വി അബ്ദുറഹ്മാൻ

ഫുട്ബോൾ ആരാധകരുടെ ആകാംക്ഷകൾക്ക് വിരാമമിട്ടുകൊണ്ടു ലിയോണൽ മെസ്സി ഇനി മലയാളികൾക്ക് മുന്നിൽ പുല്‍ത്തകിടിയിൽ പന്തുരുട്ടും. അരാധകരുടെ ഏറെ നാളായുള്ള കാത്തിരിപ്പിന് ഇനി ഒരു വർഷം മാത്രമേ ബാക്കിയുളളു. പ്രദർശന മല്‍സരത്തിനായി അടുത്ത വർഷം എത്തുന്ന…

ഫുട്ബോൾ ആരാധകരുടെ ആകാംക്ഷകൾക്ക് വിരാമമിട്ടുകൊണ്ടു ലിയോണൽ മെസ്സി ഇനി മലയാളികൾക്ക് മുന്നിൽ പുല്‍ത്തകിടിയിൽ പന്തുരുട്ടും. അരാധകരുടെ ഏറെ നാളായുള്ള കാത്തിരിപ്പിന് ഇനി ഒരു വർഷം മാത്രമേ ബാക്കിയുളളു. പ്രദർശന മല്‍സരത്തിനായി അടുത്ത വർഷം എത്തുന്ന അര്ജന്‍റീന ടീമിനൊപ്പം മെസിയും ഉണ്ടാകുമെന്ന് മന്ത്രി വി അബ്ദുറഹ്മാനാണ് അറിയിച്ചത്. മെസി അടക്കം അർജന്റീന ടീമാകും കേരളത്തിലേക്ക് വരികയെന്ന് മന്ത്രി അബ്ദുറഹ്മാൻ തിരുവനന്തപുരുത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സ്പെയിനിൽ വെച്ച് അർജന്റീന ടീം മാനേജ്മെന്റുമായി ചർച്ച നടത്തി. അടുത്ത വർഷം കേരളത്തിൽ വെച്ച് മത്സരം നടക്കും.ലിയോണൽ  മെസി പങ്കെടുക്കും. കൊച്ചി നെഹ്റു സ്റ്റേഡിയമാണ് മത്സരത്തിന് വേദിയായി പ്രധാനമായും പരിഗണിക്കുന്നത്. എതിർ ടീം ആരെന്ന് പിന്നീട് പ്രഖ്യാപിക്കും, മഞ്ചേരി സ്റ്റേഡിയത്തിൽ 20000 കാണികളെ പറ്റൂ. അത് കൊണ്ടാണ് മഞ്ചേരി സ്റ്റേഡിയം ഒഴിവാക്കി കൊച്ചി പരിഗണിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Leave a Reply