മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ.മുഖ്യമന്ത്രി ഭൂരിപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിക്കുകയാണ്. തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷ പ്രീണനമായിരുന്നു സതീശൻ ആരോപിച്ചു. വെൽഫെയർ പാർട്ടിയുമായി സിപിഐഎമ്മിനാണ് ബന്ധമുള്ളത്. മുഖ്യമന്ത്രി ഓന്തിനെ പോലെ നിറം മാറുന്നു വി ഡി സതീശൻ പറഞ്ഞു. പാലക്കാട് സിപിഐഎമ്മിന് വോട്ട് കുറഞ്ഞു.അതുപോലെ വയനാട്ടിൽ സിപിഐഎം പിന്നോട്ട് പോയി. മുൻപ് ബിജെപിക്ക് പോയിരുന്ന വോട്ടാണ് രാഹുൽ മാങ്കൂട്ടത്തിൽ തിരിച്ചുപിടിച്ചത്. ബിജെപിക്ക് വോട്ട് കുറഞ്ഞതിൽ മുഖ്യമന്ത്രിക്ക് നല്ല ദുഃഖമുണ്ട്. മൂന്നിടത്തും നടന്നത് രാഷ്ട്രീയ പോരാട്ടമാണ് വി ഡി സതീശൻ പറഞ്ഞു.
പാലക്കാട് വിവാദം ഉണ്ടാക്കിയ സിപിഐഎമ്മിന് ബിജെപിയെ ജയിപ്പിക്കാൻ നടത്തിയ വിവാദങ്ങളെല്ലാം തിരിച്ചടിയായി. എന്നാൽ രാഹുൽ എസ്ഡിപിഐ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ല, തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾ എല്ലാവരുടെയും വോട്ട് സ്വീകരിക്കുമെന്നും വി ഡി സതീശൻ പറഞ്ഞു. കഴിഞ്ഞദിവസം ചേലക്കരയില്‍ എല്ലാ വര്‍ഗീയ ശക്തികളേയും അണിനിരത്തിയിട്ടും യുഡിഎഫിന് വിജയിക്കാന്‍ കഴിഞ്ഞില്ലെന്ന് മുഖ്യ മന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.



