ചെങ്ങന്നൂരിൽ തനിക്ക് സ്ഥാനാർത്ഥിയാകാൻ താൽപര്യമില്ലായിരുന്നു, എന്റെ ഭാഗ്യം കൊണ്ട് വോട്ട് ശതമാനം വർധിച്ചു; പി എസ് ശ്രീധരൻപിള്ള

സ്ഥാനാർത്ഥി നിർണയത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരെ ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും നിലവിലെ ഗോവ ഗവർണറുമായ പി എസ് ശ്രീധരൻപിള്ള. മറുപടി പറയാൻ കരുത്തുള്ളവർ നേതൃനിരയിൽ ഉണ്ടെ, ചെങ്ങന്നൂരിൽ എന്നെ സ്ഥാനാർത്ഥിയാക്കിയത് കൈയും കാലും കൂട്ടിക്കെട്ടി.…

സ്ഥാനാർത്ഥി നിർണയത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരെ ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും നിലവിലെ ഗോവ ഗവർണറുമായ പി എസ് ശ്രീധരൻപിള്ള. മറുപടി പറയാൻ കരുത്തുള്ളവർ നേതൃനിരയിൽ ഉണ്ടെ, ചെങ്ങന്നൂരിൽ എന്നെ സ്ഥാനാർത്ഥിയാക്കിയത് കൈയും കാലും കൂട്ടിക്കെട്ടി. സ്ഥാനാർത്ഥിയാകാൻ എനിക്ക് താത്പര്യമില്ലായിരുന്നു. എന്റെ ഭാഗ്യം കൊണ്ട് വോട്ട് ശതമാനം വർധിച്ചു പി എസ് ശ്രീധരൻപിള്ള പറഞ്ഞു. പാലക്കാട്ട് തോൽവിയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് സംസ്ഥാന നേതൃത്വം മറുപടി നൽകും എന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ പാലക്കാട് നടന്ന ഉപതിരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ പരാജയത്തെക്കുറിച്ച് ഒന്നും പ്രതികരിക്കാതെ മുതിര്‍ന്ന ബി.ജെ.പി. നേതാവ് വി. മുരളീധരന്‍ .തന്നെ മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന്റെ ചുമതലയാണ് പാര്‍ട്ടി ഏല്‍പ്പിച്ചതെന്നും , അതുകൊണ്ടു പാലക്കാട്ടെ കാര്യങ്ങള്‍ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റിനോട് ചോദിക്കുന്നതാകും നല്ലതെന്നും വി മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.

 

Leave a Reply