പന്തീരാങ്കാവ് കേസില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടിയുടെ പരാതിയില്‍ ഭര്‍ത്താവ് രാഹുലിന് എതിരെ കേസ്,പെൺകുട്ടിയെ മർദിച്ചു എന്ന പേരിലാണ് കേസ് ചാർജ് ചെയ്യ്തിരിക്കുന്നത്. മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിന് കസ്റ്റഡിയിലെടുത്ത രാഹുലിനെ വൈകീട്ട് കോടതിയില്‍ ഹാജരാക്കും. രാഹുൽ ഗോപാൽ മദ്യപിച്ചിട്ടു വന്നു ക്രൂരമായി മര്‍ദിക്കും എന്ന് കാണിച്ചാണ് പെൺകുട്ടി പരാതി നൽകിയിരിക്കുന്നത്,മര്‍ദ്ദിച്ചു എന്ന പരാതിയിലാണ് ഗാര്‍ഹിക പീഡനം ഉള്‍പ്പെടെ ചേര്‍ത്ത് പന്തീരാങ്കാവ് പോലീസ് കേസെടുത്തത്.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ഈ സംഭവം. മീന്‍കറിയില്‍ പുളിയില്ലെന്ന് പറഞ്ഞ് മര്‍ദ്ദിച്ചുവെന്നും മുന്‍പും രാഹുല്‍ മര്‍ദ്ദിച്ചിട്ടുണ്ടെന്നും യുവതി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. മര്‍ദ്ദനമേറ്റതിന് പിന്നാലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പെൺകുട്ടി ചികിത്സ തേടി. വിവരമറിഞ്ഞ എറണാകുളത്തുനിന്ന് വന്ന രക്ഷിതാക്കള്‍ക്കൊപ്പം എത്തിയാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. നേരത്തെ, യുവതി നല്‍കിയ പരാതിയില്‍ രാഹുലിനെതിരെ പോലീസ് ഗാര്‍ഹിക പീഡനത്തിന് കേസെടുത്തിരുന്നു. എന്നാല്‍,യുവതി പരാതി പിന്‍വലിച്ചതോടെ ഹൈക്കോടതി കേസ് റദ്ദാക്കുകയായിരുന്നു.അന്ന് രാഹുലിനൊപ്പം തുടരാൻ താല്പര്യം യുവതി അറിയിച്ചതിനെത്തുടര്‍ന്നാണ് ഹൈക്കോടതി കേസ് റദ്ദാക്കിയത്.



