വയനാട് എം പി പ്രിയങ്ക ഗാന്ധി 30 ന് കേരളത്തിലെത്തും, രാഹുൽ ഗാന്ധി തുടങ്ങിവെച്ച ശ്രമങ്ങൾ പ്രിയങ്ക നടപ്പിലാക്കും

വയനാട് എം പി പ്രിയങ്ക ഗാന്ധി 30 ന് കേരളത്തിലെത്തും, പ്രിയങ്ക ഗാന്ധിയുടെ കേരള  സന്ദർശനം  രണ്ട് ദിവസത്തേക്കാണ്. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ വയനാടിന് വേണ്ടി പോരാട്ടം തുടരുമെന്ന് ടി സിദ്ധിഖ് എംഎല്‍എ പറ‍ഞ്ഞു.…

വയനാട് എം പി പ്രിയങ്ക ഗാന്ധി 30 ന് കേരളത്തിലെത്തും, പ്രിയങ്ക ഗാന്ധിയുടെ കേരള  സന്ദർശനം  രണ്ട് ദിവസത്തേക്കാണ്. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ വയനാടിന് വേണ്ടി പോരാട്ടം തുടരുമെന്ന് ടി സിദ്ധിഖ് എംഎല്‍എ പറ‍ഞ്ഞു. കൂടാതെ രാഹുല്‍ ഗാന്ധി തുടങ്ങിവെച്ച ശ്രമങ്ങള്‍ പ്രിയങ്ക ഗാന്ധിയും തുടരും. പാർലമെൻ്റ് അകത്തും പുറത്തും വയനാടിനായി പോരാട്ടം തുടരുമെന്നും ടി സിദ്ധിഖ് എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

അതേസമയം കേന്ദ്ര – സംസ്ഥാന സർക്കാരുകളെ രൂക്ഷമായി വിമർശിച്ച് വയനാട്ടിൽ നിന്നുള്ള കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ ഇരകൾക്കായി കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഒന്നും ചെയ്യുന്നില്ലെന്നാണ് വിമര്‍ശനം. സ്പോൺസർമാരുടെ യോഗം വിളിക്കാൻ സർക്കാർ  തയ്യാറായിട്ടില്ല. കേന്ദ്രസർക്കാർ സാങ്കേതിക കാരണങ്ങൾ പറയുന്നു.

Leave a Reply